സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരിയും പ്രതിവിധിയും
കോവിഡ് 19- മഹാമാരിയും പ്രതിവിധിയും
കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ലോക ജനതക്ക് കനത്ത വെല്ലുവിളകൾ ഉയർത്തിക്കൊണ്ടിരുക്കുന്ന ഈ അവസ്സരത്തിൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് നമ്മൾ ഓരോരു ത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മൾ ഇപ്പോൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് വ്യക്തി ശുചിത്വം. മഹാമാരി കൈയിൽ ഒതുങ്ങാതായപ്പോൾ ശുചിത്വത്തെ കുറിച്ചു നമ്മൾ ബോധവാന്മാരായി. ഇതെല്ലാം അവസ്സരത്തിനൊത്ത് അല്ലെങ്കിൽ കാരണമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നല്ല. നിത്യ ജീവിത ശൈലിയുടെ ഭാഗമായി അനുവർത്തിക്കേണ്ട ഒരു കർത്തവ്യമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ ഭാരതീയൻറെയും കടമയാണ്. എൻ്റെ മാലിന്യം എൻ്റെ വീട്ടിൽ നിന്നും ഒഴിവായാൽ മതി എന്ന ചിന്തയാൽ വഴിയോരങ്ങളിലും, വയലുകളിലും വലിച്ചെറിയുക. അതെ മാലിന്യം മഴക്കാലം ആകുമ്പോൾ നനഞ്ഞു അഴുകുക, അതിൽ നിന്നും രോഗാണുക്കളും, കൊതുകുകളും ഉണ്ടാകുക, ഈച്ചയും കൊതുകളും പലതരം സാംക്രമിക രോഗങ്ങളും പരത്തുക ഇങ്ങിനെയുള്ള പല ബുദ്ധിമുട്ടുകൾ നമ്മൾ വലിച്ചെറിയുന്ന മാലിന്യം കാരണം നമ്മൾക്കും സമൂഹത്തിനും ഉണ്ടാവുന്നുണ്ട്. പരിമിതികൾ ഉണ്ടെങ്കിൽ പോലും നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ ഇന്നുള്ള ഒരു പാട് രോഗങ്ങളേയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. എന്ത് ചെയ്യണമെന്നറിയാതെ ശാസ്ത്രലോകം പോലും പകച്ചുനിൽക്കുന്ന ഈ അവസരത്തിൽ സ്വയം പ്രതിരോധിച്ചും, മുൻകരുതലെടുത്തും കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാനാവും. സർക്കാരുകൾ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ അനുസരിക്കുകയും, സഹകരിക്കുകയും ചെയ്യുക, എൻ്റെയും എൻ്റെ നാടിൻ്റെയും, സമൂഹത്തിൻ്റെയും സുരക്ഷിതത്വവും സംരക്ഷണവും എൻ്റെ കൂടി ഉത്തരവാദിത്വമാണെന്ന ചിന്തയോട് കൂടി ഓരോരുത്തരും അവനവൻ്റെ കടമ ചെയ്യുകയും ചെയ്താൽ തീർച്ചയായും നമ്മൾ വിജയിക്കുക തന്നെ ചെയ്യും. കൊറോണ നിയന്ത്രണ വിധേയമായാലും രോഗം തീർത്തും ഭൂമുഖത്ത് നിന്ന് പോയാലും ഈ അവസ്സരത്തിൽ നമ്മൾ സ്വീകരിച്ച മുൻകരുതലുകൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ ദിനചര്യയായി, ഉത്തരവാദിത്വമായി കണക്കാക്കി നമ്മൾ പലരും അനുവർത്തിക്കുന്ന വലിച്ചെറിയൽ സംസ്കാരം മാറ്റുകയും ചെയ്താൽ തീർച്ചയായും ആരോഗ്യമുള്ള, രോഗമില്ലാത്ത സ്വച്ഛ ഭാരതം സൃഷ്ടിക്കാൻ നമുക്ക് സാധ്യമാകും, അതോടൊപ്പം ലോകത്തിനും മാതൃക ആകാൻ നമുക്ക് സാധ്യമാകും. എല്ലാവർക്കും നല്ലത് വരട്ടേയെന്ന് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം