സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മിലോവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിലോവ്

പണ്ട് പണ്ട് റഷ്യയിൽ മിലോവ് എന്നൊരു യുവാവ് ഉണ്ടായിരുന്നു. ആടുകളെ മെയ്ക്കുന്ന ജോലിയായിരുന്നൂ മിലോവിന്. മിലോവിന്റെ സമപ്രായക്കാർ എല്ലാം സൈന്യത്തിൽ ചേരാൻ പോയിട്ടും മിലോവ് ആടുകൾക്കൊപ്പം കഴിഞ്ഞു. മിലോവിനെ മറ്റുള്ളവർ എപ്പോഴും കളിയാക്കും. നല്ല തടിമിടുക്കുണ്ടല്ലോ, നാടിന് ഉപകാരം ഉള്ള വല്ല കാര്യത്തിനും പൊയ്ക്കൂടേ? പേടിത്തൊണ്ടൻ ആടുകളെ മെയ്‌ച്ചും നടക്കുന്നൂ.. ! കളിയാക്കൽ കേട്ടാലും മിലോവ് ഒന്നും മിണ്ടില്ല. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതും ഒക്കെ ആടുകൾക്കൊപ്പം ആണ്. ചിലപ്പോൾ മിലോവ് ആടുകളോട് സംസാരിക്കുക പോലും ചെയ്യും ! മിലോവ് ഒന്ന് തലയാട്ടിയാൽ പോലും അതെന്തിന് വേണ്ടി ആണെന്ന് ആടുകൾക്ക് മനസിലാകും. അത്ര ഇണക്കമാണ് മിലോവിനോട്. നാളുകൾ കടന്നു പോയി. ഒരു രാത്രി മിലോവിന്റെ നാട്ടിൽ കൊള്ളക്കാരെത്തി. കരുത്തുള്ള യുവാക്കളെല്ലാം സൈന്യത്തിൽ ആയത് കൊണ്ട് മറ്റുള്ളവരെ അവർ എളുപ്പത്തിൽ കീഴടക്കി.ആക്കൂട്ടത്തിൽ മിലോവും ഉണ്ടായിരുന്നു. കണ്ണിൽ കണ്ടതെല്ലാം അവർ കവർച്ച ചെയ്തു. കൂടു തുറന്നു ആടുകളെയും അവർ തെളിച്ചുനടത്തി.പിടികൂടിയവരെയും കൊണ്ട് അവർ മല കയറാൻ തുടങ്ങി. ഒപ്പം ആടുകളും ഉണ്ട്. ചെങ്കുത്തായ മലയുടെ ഒരു വശത്തൂടെ വരി വരിയായ് പോകുകയാണ് അവർ. പെട്ടന്ന് മിലോവ് ഒരു പ്രത്യകതരം ശബ്ദം ഉണ്ടാക്കി. അടുത്ത നിമിഷം ആട്ടിൻകൂട്ടത്തിലെ മുട്ടനാടുകളെല്ലാം മുന്നോട്ടു കുതിച്ചു കൊള്ളക്കാരെ ഒറ്റയിടി ! വിചാരിക്കാതെ ഇടികൊണ്ട അവർ മലയിൽ നിന്നും താഴെക്ക് വീണു. ബാക്കിയുള്ളവരെ മിലോവും സംഘവും എളുപ്പത്തിൽ കീഴടക്കി. "ആടുകളെ മേച്ചു നടന്നാലും നാടിന് ഉപകാരം ചെയ്യാമെന്ന് മനസിലായില്ലേ? തിരികെ മല ഇറങ്ങുമ്പോൾ മിലോവ് ചോദിച്ചത് കേട്ട് മറ്റുള്ളവർ ഒന്നും മിണ്ടിയില്ല....

ഗുണപാഠം :ഏതു ജോലിക്കും അതിന്റെയായ മഹത്വം ഉണ്ട്. ആരെയും നിസ്സാരമായി കണ്ടു കളിയാക്കരുത്....

ഗോകുൽ കൃഷ്ണ ടി എസ്
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ