ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തീരാവ്യഥ

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തീരാവ്യഥ


എന്നിനി കണ്ണുതുറന്നീടുമീ നമ്മൾ
പ്രകൃതിതൻ സംരക്ഷണത്തിനായി

തോടില്ല,കുളമില്ല,പുഴയില്ല മലയില്ല
വയലില്ല,വൃക്ഷങ്ങളൊന്നുമില്ല

കുന്നുകളൊക്കെ ഇടിച്ചു നിരപ്പാക്കി
  പാടങ്ങളൊക്കെ മണ്ണിട്ടുമൂടി

മണിമാളികകൾ പണിതുയർത്തി നമ്മൾ
പ്രകൃതി തൻ നൊമ്പരം ആരറിവൂ

പക്ഷിമൃഗാദികൾ ഉരഗങ്ങളൊക്കെയും
അതിജീവനത്തിനി എന്തുചെയ്യും

ഫാക്ടറി തന്നിലെ മാലിന്യമൊക്കെയും
പുഴകളിൽ തള്ളി നാം മലിനമാക്കി

അവയിലെ ജീവികൾ ചത്തൊടുങ്ങീടുവാൻ
ഇനിയെന്ത് കാരണം വേറെ വേണ്ടൂ

പ്രകൃതിയെചൂഷണം ചെയ്തു ശീലിച്ച നാം
നേരെയാകും നാളു വന്നീടുമോ

പ്രകൃതിതൻ വികൃതിയിൽ മർത്ത്യന്റെ ജന്മവും
അസ്തമിക്കും നാൾ വിദൂരമല്ല

പ്രളയവും,ഓഖിയും,നിപ്പയും,കോവിഡും
എല്ലാം തുടക്കങ്ങൾ തന്നെയല്ലേ

എന്നിനി കണ്ണുതുറന്നീടുമീ നമ്മൾ
പ്രകൃതിതൻ സംരക്ഷണത്തിനായി


 

ശ്രീരാജ് എസ്സ്
5 E ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത