സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
പരിസ്ഥിതിശുചിത്വം
സമകാലീന സംഭവവികാസംങ്കൾക്കൊത്തു പ്രസക്തമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് പരിസ്ഥിതിശുചിത്വം . വ്യക്തിശുചിത്വം ബാല്യകാലം മുതൽ മാതാപിതാക്കൾ മക്കൾക്കു പകർന്നു നൽകേണ്ടതാണ് . വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസ്ഥതിശുചിത്വം . പരിസ്ഥിതിശുചിത്വത്തിന്റെ ആദ്യതലം അവരവുരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലാണ് . അത് മാതാപിതാക്കൾ ചെയ്യുകയും മക്കളെ പഠിപ്പിക്കുകയും വേണം . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലും ഈ വിഷയത്തിന് ഏറെ പ്രസക്തി ഉള്ള കാര്യം നാം വിസ്മയിക്കരുത് . വീടിനു ചുറ്റും വീടിനുള്ളിലും വൃത്തിയായി സൂക്ഷിക്കൽ രോഗങ്ങൾ തടയാൻ ഏറെ സഹായകമാണ് . വീടിനുള്ളിലും പുറത്തുമുള്ള മാറാല തുടക്കൽ മലിനജലം കെട്ടിനിൽക്കുന്നത് തടയൽ ചവറുകൾ കൂട്ടിയിട്ടു കത്തിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉത്തമമാണ് . പരിസ്ഥിതിശുചിത്വത്തിന്റെ മറ്റൊരു തലമാണ് വീടിനു പുറത്തുള്ള ശുചികരണം . ഭൂമി മാതാവിനെ ഏറെ മലിനമാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . അതിന് ഉത്തരവാദികൾ നാം തന്നെയാണ് .പ്രകൃതിയെ മലിനമാക്കുന്നതിലൂടെ രോഗസാധ്യതകുളം ഏറും .പുഴകൾ മലിനമാക്കുന്നത് ശുദ്ധജല ലഭ്യതക്കു ദോഷകരമായി ബാധിക്കും . മാലിന്യകൂമ്പാരങ്ങൾ നഗരങ്ങളിൽ കുന്നുകൂടുന്ന അവസ്ഥക്ക് കാരണക്കാർ നമ്മൾ തന്നെയാണ് . പ്രകൃതി മലിനമാക്കുകയും പ്രകൃതിയെ സംരക്ഷിക്കാതെ ഉപദ്രവിക്കുകയും ചെയ്യുന്ന മനോഭാവവും തെറ്റാണ് .സ്വന്തം വീടും നാടും പരിസ്ഥിതിയും വൃത്തിയാക്കാനുള്ള അവസരം നാം പാഴാക്കരുത് . മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം പരിസ്ഥിതി ശുചീകരണത്തിന്റെ പാഠങ്ങൾ പരാമപരമാവധി വ്യാപിപ്പിക്കാൻ നാം തയ്യാറാവുകയും പരിസ്ഥിതി വൃത്തിയാക്കി സൂക്ഷിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും വേണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കുറ്റകരമാവുന്ന അവസ്ഥ ഇന്ന് സമീപസ്ഥമാവുകയാണ് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാലുടൻ വലിച്ചെറിയുന്ന യൂസ് ആൻഡ് ത്രോ സംസ്കാരം ഉപേക്ഷിച് റീസൈക്കിൾ സംസ്കാരത്തിലേക്ക് നാം വളരണം . ഇനിയും നാം പരിസ്ഥിതിയെ ദ്രോഹിക്കരുത് . പരിസ്ഥിതി ശുചിത്വം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് പ്രാധാന്യമർഹിക്കുന്നതാണ് ഈ സന്ദേശം പരമാവധി വ്യാപിപ്പിക്കുകയും അതിനായി പ്രവചിക്കുകയും വേണം . പരിസ്ഥിതി ശുചിത്വത്തിന്റെ വില മനസ്സിലാക്കി അതനുസരിച്ചു പ്രവൃത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ശ്രമിക്കാം ശ്രമിക്കാം |