എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/മൂകസാക്ഷി
മൂകസാക്ഷി
നല്ല നിലാവുള്ള രാത്രി..... ആൾ തിരക്കില്ല ..... വാഹനങ്ങളുടെ ശബ്ദമില്ല..... ചീവീടുകളുടെ ശബ്ദം മാത്രം. ഭയരഹിതമായ ശുഭരാത്രി എന്നവനു തോന്നി. തന്റെ കാർ സ്റ്റാർട്ട് ചെയ്ത് വിജനമായ വീഥിയിലൂടെ അവൻ യാത്ര ചെയ്തു.പോകുന്ന വഴിയിൽ ഒരു നിലവിളിയുടെ ശബ്ദം രക്ഷിക്കണേ...... രക്ഷിക്കണേ....... ചുറ്റും നോക്കി മനസ്സിൽ പരിഭ്രാന്തി പടർന്നു. കാർ നിർത്തണമെന്ന് ആഗ്രഹിച്ചു. പക്ഷേ...... മനസ്സിൽ ഒരായിരം ദുർ ചിന്തയുടെ വേലിയേറ്റം...... മെല്ലെ മെല്ലെ തന്റെ വാഹനം മുന്നിലേയ്ക്കു കുതിച്ചു.താൻ കേട്ട കരച്ചിലിന്റെ ശബ്ദം തന്നെ പിന്നാലെ പ്രതിധ്വനി കൊണ്ടു. ധൈര്യം വീണ്ടെടുത്ത് കാർ മുന്നിലേക്ക് കുതിച്ചു തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഒരു നോക്ക് കാണാനെന്ന് ആഗ്രഹിച്ചുള്ള തന്റെ യാത്രയിൽ എന്തെല്ലാം പ്രതിസന്ധികൾ. ആശുപത്രിയുടെ ഐ.സി.യൂണിറ്റിനു മുന്നിൽ കാർ നിന്നു. അചഞ്ചലമായ മനസ്സോടെ അന്വേഷണങ്ങൾ തുടങ്ങി.കണ്ണുകൾ നിറഞ്ഞു തുളുമ്പി....... അവൻ കണ്ടു......... " അനുവാദം കൂടാതെ അകത്ത് പ്രവേശനമില്ല". നിസ്സഹായനായി തോന്നി നിൽക്കുമ്പോഴും പ്രിയ സുഹൃത്തിനെ ഒന്നു കാണാൻ....... ഒരു വാക്ക് ചൊല്ലാൻ ഏറെ ആഗ്രഹിച്ചു. എല്ലാം വിഫലം...... കാറിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു..... അപ്പോഴും ആ കരച്ചിലിൻെറ ശബ്ദം തന്നെ പിന്തുടർന്നു കൊണ്ടെയിരുന്നു. വീട്ടിലെത്തി ഉറക്കത്തിലേയ്ക്ക് മയങ്ങി വീഴുമ്പോഴും ആ നിലവിളിയുടെ ശബ്ദം......... രക്ഷിക്കണേ....... പ്രഭാതത്തിൽ പത്ര ത്തിന്റെ താളുകൾ മറിച്ചപ്പോൾ അവൻ തിരിച്ചറിഞ്ഞു. ക്രൂരതയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ നിലവിളി....... തന്റെ നഷ്ടപ്പെട്ട സമയമോർത്ത് അവൻ പകച്ചു........മൂകമായ സാക്ഷിയായി.........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ചെറു കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ചെറു കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ചെറു കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ