സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ് സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. നമുക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം നമ്മുടെ പ്രകൃതിയിൽനിന്നും ലഭിക്കുന്നുണ്ട്. ശ്വസിക്കാനാവശ്യമായ വായു ,ജലം ,ആഹാരം ഇവ പ്രകൃതിയിൽനിന്നും ലഭിക്കുന്നു. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആ ശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ മനുഷ്യൻ പരിസ്ഥിതിയ്ക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കണം മനുഷ്യരുടെ അനാവശ്യമായ പ്ര വർത്തനങ്ങൾ മൂലം പ്രകൃതിയെ പലരീതിയിൽ നാം മലിനീകരിക്കുന്നു . വ്യവസായശാലകളിൽനിന്ന് വരുന്ന പുക, വാഹനങ്ങളിൽ നിന്ന് വരുന്ന പുക, പ്ലാസ്റ്റിക് കത്തിക്കുന്നതു മൂലം ഉണ്ടാകുന്ന പുക ഇവ മൂലം നമ്മുടെ ജീവ വായു മലിനമാകുന്നു. വായുപോലെ അത്യന്താപേക്ഷിതമായതാണ് ജലം. അമിതമായ രാസവള പ്രയോഗം ഫാക്ടറികളിൽ നിന്നും വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന മാലിന്യം നമ്മുടെ ജല ഉറവിടങ്ങളെ മലിനപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി പറഞ്ഞ വാക്ക് ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടത് ആണ് "എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട് എന്നാൽ ഒരാളുടെയും അത്യാഗ്രഹത്തിനുള്ള വിഭവങ്ങൾ ഇവിടെ ഇല്ല ". മരങ്ങളും, പാടങ്ങളും, തണ്ണീർതടങ്ങളുമെല്ലാം നാം സംരക്ഷിക്കുക. ഈ ഭൂമി നമുക്ക് മാത്രം ഉള്ളതല്ല ഇനി വരുന്ന തലമുറയ്ക്കും സർവ്വചരാചരങ്ങൾക്കും കൂടിയുള്ള താണ്. പ്രകൃതിയെ സ്നേഹിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്താൽ ഭൂമിയെ സ്വർഗമാക്കാൻ സാധിക്കും

നാദിറ
4 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം