ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ഭൂമിയാണ് അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയാണ് അമ്മ      


പ്രകൃതി എന്നാൽ സുന്ദരലോകം . പ്രകൃതിയാണ് അമ്മ . ആ അമ്മയുടെ മടിത്തട്ടിലാണ് നാം വസിക്കുന്നത് . കുന്നുകളും മലകളും പുഴകളും കാട്ടരുവികളും സസ്യങ്ങളും പക്ഷിമൃഗാദികളും അടങ്ങുന്നതാണ് പ്രകൃതി . ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . മനോഹരമായ ഈ പരിസ്ഥിതി മനുഷ്യരുടെ അതിക്രമം മൂലം ദിനം പ്രതി നശിച്ചുകൊണ്ടിരിക്കുകയാണ് . അതിന്റെ കഠിന ഫലമായി പല പക്ഷികളും മൃഗങ്ങളും സസ്യങ്ങളും നാശഭീക്ഷണിയിലാണ് . മലകളും കുന്നുകളും കൃഷിനിലങ്ങളും ഇടിച്ചു നിരത്തി വീടുകളും ഫ്ലാറ്റുകളും ഫാക്ടറികളും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് . ഇതുമൂലം രാസമാലിന്യങ്ങൾ നിറഞ്ഞ് പുഴകളും തോടുകളും ജലസ്രോതസ്സുകളും മലിനമായിക്കൊണ്ടിരിക്കുന്നു . മനുഷ്യർ കുടിവെള്ളം പൈസ കൊടുത്ത വാങ്ങിക്കേണ്ട അവസ്ഥ വരെ ആയിരിക്കുന്നു . മനുഷ്യർ കാട്ടിൽ കയറി കാട് വെട്ടിത്തെളിച്ചതു മൂലം കാട്ടുമൃഗങ്ങൾ നാട് കൈയ്യടക്കിയിരിക്കുന്നു . പ്രകൃതിയോടുള്ള മനുഷ്യന്റെ അത്യാഗ്രഹം മൂലം ഭൂകമ്പം , സുനാമി , പ്രളയം എന്നീ മാർഗങ്ങളിലൂടെ പ്രകൃതി തിരിച്ചടിക്കുന്നു . അമിതമായ രാസവളം , കീടനാശിനികൾ എന്നിവയുടെ ഉപയോഗം മൂലം മണ്ണിന്റെ ഘടന മാറിക്കൊണ്ടിരിക്കുന്നു . മണ്ണിലെ രാസമാലിന്യം വെള്ളത്തിലൂടെ ഒഴുകി, കടലിൽ പതിച്ചു കടൽ ജീവികൾക്കും ഭീക്ഷണിയാകുന്നു . ഇതിന്റെ ഫലമായി മനുഷ്യർക്കും പലവിധ മാരകരോഗങ്ങളും വന്നു കൊണ്ടിരിക്കുന്നു . പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ മാനവരാശിക്ക് ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം മൂലം പ്രകൃതി ഏറെ നശിച്ചു . പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം നമ്മുടെ ശുദ്ധവായു ഇല്ലാതാകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ജൂൺ അഞ്ചാം തീയ്യതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു . മരങ്ങൾ നട്ടും കാടുകൾ വെച്ച് പിടിപ്പിച്ചും നമുക്ക് പ്രകൃതിയോട് ചേർന്ന് നിൽക്കാം. പുഴകളും തോടുകളും മലിനമാകാതെ സംരക്ഷിക്കണം. അത് വരും തലമുറക്കുള്ള ഒരു വലിയ കരുതലാണ് .

അൽവീന ബോബി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം