മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗത്തെപ്രതിരോധിക്കാം ആരോഗ്യമുള്ളവരായിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെപ്രതിരോധിക്കാം ആരോഗ്യമുള്ളവരായിരിക്കാം

ഈ കഥ നമ്മുടെ ലോകമാകെ പടർന്നു പിടിച്ച കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ളതാണ്. അന്ന് മാർച്ച് 10 നമ്മുടെ സ്കൂളിൽ പഠനോത്സവം നടക്കുകയായിരുന്നു. ഞാൻ അഞ്ചാം ക്ലാസിലായിരുന്നു പഠിക്കുന്നത്. ഞങ്ങൾ പഠനോനോത്സവത്തിന് പാട്ടും ഡാൻസുമായി സന്തോഷമായി ഇരിക്കുകയായിരുന്നു. ഞങ്ങളുടെ പരിപാടി കഴിഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിച്ചു. നല്ല രസമുണ്ടായിരുന്നു. അതിനുശേഷം നടന്ന കലാപരിപാടികൾ കണ്ടാസ്വദിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു ആ വാർത്ത സ്കൂളുകളും മറ്റ് ആൾക്കൂട്ടമുള്ള സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നു .ഈ വാർത്ത കേട്ടപ്പോൾ ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. നമ്മുടെ കൊല്ലപ്പരീക്ഷയും വാർഷികാഘോഷങ്ങളുമെല്ലാം മാറ്റിവച്ചു. പിന്നീട് ഞങ്ങൾ വീട്ടിലേക്കു പോയി. പരീക്ഷയും വാർഷികാഘോഷവും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. പിന്നീട് ഉണ്ടായ ലോക് ഡൗൺ ഞങ്ങളുടെ പ്രതീക്ഷയൊക്കെ ഇല്ലാതാക്കി. പലപ്പോഴും ഈരോഗത്തെക്കുറിച്ചോർത്ത്ദു:ഖവുംനിരാശയുംഉണ്ടാകാറുണ്ട്.പക്ഷേ ഗവൺമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള എല്ലാ കാര്യങ്ങളും നാം പാലിക്കാറുണ്ട്. പിന്നെ മെഡിക്കൽ വിഭാഗത്തിന്റെ നിർദ്ദേശവും ആത്മസമർപ്പണവും ജനങ്ങളെ ഈ രോഗത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കുന്നു. നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകിയ ആത്മവിശ്വാസവും നമ്മുടെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കഠിനമായ പ്രയത്നം കൊണ്ട് ഒരു പാട് പേർ ഈ രോഗത്തിൽ നിന്നും മുക്തരായി. രോഗങ്ങളില്ലാത്ത നല്ല നാളേക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും കൈകൾ കഴുകി സുരക്ഷിതരാവൂ.

നിരഞ്ജന സി വി
5 B മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം