വർഗ്ഗം:തിരൂർ, മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
തിരിച്ചു കൊണ്ടു വരാം നമുക്ക് ആ ഹരിതാഭയെ
'വായുവും വെള്ളവും വനവും വന്യജീവികളും എല്ലാം സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാകട്ടെ സത്യത്തിൽ അവ മനുഷ്യനെ സംരക്ഷിക്കാനുള്ളതാണ് ' എന്ന സ്റ്റുവേർഡ യുറ്റാലി യുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് തുടങ്ങട്ടെ. 50 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്ന ജലസ്രോതസ്സുകളിൽ എത്ര ശതമാനം നിലവിലുണ്ട് ? ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും പുഴകളുടെയും കുളങ്ങളുടെയും ഇന്നത്തെ സ്ഥിതി എന്താണ് കൃത്യമായ കണക്കുകൾ ആരുടെയും കയ്യിൽ കാണില്ല നമ്മുക്കാർക്കും അത്തരം കാര്യങ്ങളിലൊന്നുമല്ലല്ലോ ശ്രദ്ധ നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല മറ്റു രാഷ്ട്രങ്ങൾ കാത്തു സംരക്ഷിക്കുന്നതും അന്യംനിന്നപോയ ജീവ-ജാല സംരക്ഷിക്കുന്നതും എങ്ങനെയെന്ന് കണ്ടുപഠിക്കാനെങ്കിലും തയ്യാറായേ പറ്റൂ. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം മരം വെച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം പുഴകളെയും നമുക്ക് പുനർനിർമ്മിക്കാൻ കഴിയണം അന്യം നിന്നു പോകാറായ ജീവികളെ നമുക്ക് സംരക്ഷിക്കണം പൂർണമായും തുടച്ചു മാറ്റപ്പെട്ടു എന്ന് നാം കരുതുന്ന ജീവികളെയും സസ്യങ്ങളെയും നാട്ടിൽ എവിടെയെങ്കിലും കണ്ടെത്താനാകുമോ എന്ന് പരമാവധി ശ്രമിക്കണം പ്രകൃതിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിൽ ഉണ്ട് അവരുടെ ഇഷ്ടത്തിനനുസരിച്ച് വേറെ കൂട്ടായ്മകളും സംഘടനകളും ഉണ്ടാവണം ജല ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ,പക്ഷികളെ സ്നേഹിക്കുന്നവർ ,ഉരഗ ജീവികൾ ഇഷ്ടപ്പെടുന്നവർ, മഴക്കാടുകളും ഇഷ്ടപ്പെടുന്നവർ, ഔഷധ സസ്യങ്ങളെ നിലനിർത്തി കാണാൻ ആഗ്രഹിക്കുന്നവർ ,എല്ലാവിഭാഗം ആളുകളിലും വ്യത്യസ്ത സംഘടനകൾ ഉണ്ടാക്കുകയും കൂട്ടായ്മകളിൽ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ട് ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമുക്ക് നഷ്ടപ്പെടാൻ, നമ്മുടെ വരും തലമുറയ്ക്ക് ബാക്കി നിർത്താനും നമ്മുടെ കയ്യിൽ ഒന്നും കാണില്ല പ്രകതി സംരക്ഷകർ വികസന വിരുദ്ധരണെന്നും പിന്തിരിപ്പൻമാരാണെന്നുംവിശ്വസിക്കുന്നവരുണ്ട് നമ്മുടെ ഇടയിൽ, ഇത് വിവരദോഷം എന്നല്ലാതെ എന്തു പറയാൻ നമുക്ക് വായുവും വെള്ളവും ഭക്ഷണവും പാർപ്പിടവും നൽകുന്നത് പ്രകൃതിയെ ന്ന ഈ പച്ചപ്പാണ് . അതിനെ നശിപ്പിക്കുന്നതിലൂടെ നാം സത്യത്തിൽ നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് ഇവ മനുഷ്യൻറെ ഒരുപാട് പ്രശ്നങ്ങൾക്കും, രോഗങ്ങൾക്കും പരിഹാമായ സസ്യജന്യങ്ങാണ് എന്ന തിരച്ചറിവില്ലാതെ അവയിൽ പലതിലും ശരിയയ ഉപയോഗം കണ്ടെത്തുന്നതിനു മുമ്പേനാംനശിപ്പിച്ചു , അതോർത്ത് സങ്കടപ്പെടുക യല്ലാതെ മറ്റെന്ത് ചെയ്യാൻ . ഈ ഭൂമിയിൽ ജീവികളിൽ ഏറ്റവും ബുദ്ധിയും ചിന്താശക്തിയും കൂടുതൽ ഉള്ളവരാണ് എന്ന് അഹങ്കരിക്കുന്ന നമുക്ക് നമ്മുടെ വാസസ്ഥലത്തെ സംരക്ഷിക്കുന്നത് നിന്നും മാറി നിൽക്കാൻ കഴിയുമോ അതിനുള്ള ധാർമികമായ ഉത്തരവാദിത്തം നമുക്കില്ലേ നമ്മുടെ പച്ചപ്പായ ഈ പ്രകൃതിയെ നശിപ്പിച്ച് നമുക്ക് എങ്ങനെ സന്തോഷമായി ജീവിക്കാം, നമ്മളൊന്നായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു , നാം ജീവിക്കുന്ന ഈ വിശാലമായ ഭൂമി മെച്ചപ്പെടുത്തുവാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട് മഴക്കാടുകളും അനേകം ജലസ്രോതസ്സുകളുമുള്ള ഈ കൊച്ചു കേരളത്തെ ദൈവത്തിൻെറ സ്വന്തംനാടായി മാറ്റാൻ
|
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ