ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Png (സംവാദം | സംഭാവനകൾ) ('<center> <poem> ശാന്തി തകർത്ത ഭീകരൻ ശാന്തമാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem> ശാന്തി തകർത്ത ഭീകരൻ

ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ ശാന്തി തകർത്തൊരു മാരി വന്നു. അന്നു ഞാൻ ചിന്തിച്ചു ചൈനയിലല്ലയോ അതിനിവിടെ ഞാൻ

വിഷമിച്ചിടണം?

അധികനാൾ പിന്നിടും മുമ്പൊരു ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു. കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ . ഭീതിയിൽ ലോകം കഴിയുന്നു നിത്യവും , ഭയമേറി എങ്ങും വിജനമായി. അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും, അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ. ജോലിയും കൂലിയും ഒന്നുമില്ലാതെയായ് ആഘോഷവും ഭീതിയിൽ പോയ് മറഞ്ഞു മർത്യർക്കറിയില്ല എന്നിതു മാറിടും, മരുന്നിതിനിതുവരെ ഇല്ലതാനും സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ സംഹാരം ചെയ്യുവാനാകുകില്ല..