അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ)
അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
വിലാസം
അഞ്ചരക്കണ്ടി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-03-201013057




കണ്ണൂര്‍ ജില്ലയില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് അഞ്ചരക്കണ്ടി .കണ്ണീരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ചരിത്രത്തിന്‍റെ താളുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.എ.‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ , പല സ്ഥലത്തും അഞ്ചരക്കണ്ടി എന്ന പേര്‍ കാണാം.ലോകത്തില്‍ വെച്ച് രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സാഥാനത്തും നിലകൊളളുന്ന കറപ്പത്തോട്ടം അഞ്ചരക്കണ്ടിക്ക് ലോകപ്രശസ്തി നേടിത്തന്നിരുന്നു. ഇതിനു പരിസരത്തായിട്ടാണ് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1957-59 കാലത്ത് അഞ്തരക്കണ്ടി ഉള്‍‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്വസായമന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ ഫലമായാണ് അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായത്.1957 മെയ്മാസത്തില്‍ അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നതാണെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് 17-5-57 ന് കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതിയാണ് സ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം ലന്‍കിയത് . 26-5-57 ന് ചേര്‍ന്ന സ്കൂള്‍ കമ്മിറ്റിയുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ 1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിക്കുകയും ചെയ്തു.1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 1/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി 80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും ,ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,ലൈബ്രറി, വിശാലമായ 3 കമ്പ്യൂട്ടര്‍ ലാബുകളിലുമായി 35 കമ്പ്യ്യൂട്ടര്‍ ,ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ് . 36 അംഗ ഡയരക്ടര്‍ ബോഡിയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ മാനേജര്‍,സെക്രട്ടറി,പ്രസിഡണ്ട് ,ട്രഷറര്‍ തുടങ്ങിയ ഒൗദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് .

മുന്‍ സാരഥികള്‍

  • ശ്രീ.കെ.കുുുുഞ്ഞിരാമന്‍ നായര്‍
  • ശ്രീ.സി.വി.ഗോവിന്ദന്‍
  • ശ്രീ.വി.പി.വാസുദേവന്‍
  • ശ്രീ.എം.കുമാരന്‍
  • ശ്രീ.കെ.പി.കുഞ്ഞൊണക്കന്‍
  • ശ്രീ.വി.സി. അനന്തന്‍
  • ശ്രീ.എം.എം.കുഞ്ഞിക്കണ്ണന്‍
  • ശ്രീ.പി.കുഞ്ഞിക്കണ്ണന്‍ നായര്‍
  • ശ്രീ.ഡോക്ടര്‍.എം. ഉത്തമന്‍
  • ശ്രീ.എം. അച്ചുതന്‍
  • ശ്രീ.ആര്ജ.കെ.പണിക്കര്‍
  • ശ്രീ.എന്‍.എ.നാരായണന്

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ.ചന്തുക്കുട്ടി മാസ്റ്റര്‍
  • ശ്രീ.കെ.സി.കഞ്ഞിരാമന്‍നായര്‍
  • ശ്രീ.ഒ.വി.അബ്ദുളള
  • ശ്രീ.പത്മനാഭന്‍
  • ശ്രീ.വിജയന്‍.കെ
  • ശ്രീ.രവീന്ദ്രന്‍.സി
  • ശ്രീ.ശങ്കരന്‍.പി.പി.
  • ശ്രീമതി.രാജലക്ഷ്മി.കെ
  • ശ്രീമതി.ഉഷ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വി.കെ.പ്രശാന്ത് - കലാതിലകം (1983)
  • Dr: സരസ്വതി രാമകൃഷണന്‍ - കാനഡ,അമേരിക്ക

വഴികാട്ടി

<googlemap version="0.9" lat="11.88373" lon="75.487747" zoom="15" width="350" height="300" selector="no" controls="none"> 11.847191, 75.492554, Anjarakandy Higher Secondary Schol 11.884108, 75.486159, Anjarakandy HSS </googlemap>


ചിത്രങ്ങള്‍

‎ LEFT

‎