പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കോഴിയും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോഴിയും കുറുക്കനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോഴിയും കുറുക്കനും

ഒരിടത്ത് ഒരു തള്ളക്കോഴിയും മൂന്ന് കോഴിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ജില്ലു, മല്ലു ചില്ലു.എന്നായിരുന്നു. കുഞ്ഞുങ്ങളുടെ പേര്. ഒരു ദിവസം കുഞ്ഞുങ്ങളോട് അമ്മ പറഞ്ഞു, ഇവിടെ ഭയങ്കര കുറുക്കന്മാരുടെ ശല്യമുള്ള സ്ഥലമാണ് നിങ്ങൾ പുറത്തേക്കിറങ്ങരുത് ഞാൻ പോയി തീറ്റ തേടി വരാം. പറഞ്ഞത് കേട്ടല്ലോ ആരും പുറത്തിറങ്ങരുത്. അമ്മ പോയി.. ഇതെല്ലാം കേട്ട് ഒരു കുറുക്കൻ അവിടെ മരച്ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു അമ്മ പോയ തക്കം നോക്കി കുറുക്കൻ അവരുടെ വീടിന്റെ വാതിലിൽ മുട്ടി ജില്ലു പറഞ്ഞു അമ്മ ഇത്ര പെട്ടന്ന് വന്നോ അമ്മ പറഞ്ഞത് കതക് തുറക്കരുതന്നല്ലേ വേണ്ടതുറക്കണ്ട കുറച്ച് നേരം അവർ തർക്കിച്ചു നിന്നു. കുറുക്കൻ വീണ്ടും കതകിൽ മുട്ടി. അവർ മൂവരും കൂടി കതക് തുറന്നതും കുറുക്കൻ ഒറ്റച്ചാട്ടത്തിന് അകത്ത് കയറി കതകടച്ചു കുഞ്ഞുങ്ങളെ മൂന്നിനേം ഭക്ഷിച്ച ശേഷം തള്ളക്കോഴിക്കു വേണ്ടി കാത്തിരുന്നു. അമ്മ വന്നു വാതിലിൽ മുട്ടിയതും കുറക്കൻ കതകു തുറന്ന് ഒറ്റച്ചാട്ടത്തിന് തള്ളക്കോഴിയേയും അകത്താക്കി.ഇതിൽ നിന്നും നാം മനസിലാക്കണം അമ്മ പറയുന്നത് കുട്ടികൾ അനുസരിക്കണം ..

ശ്രേയ ശ്രീകുമാർ
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ