മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വരണ്ട് ഉണങ്ങിയ സ്വപ്നങ്ങൾ.......

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹വരണ്ട് ഉണങ്ങിയ സ്വപ്നങ്ങൾ.......🌹


പണ്ട് പണ്ട്..... നൂറ്റാണ്ടുകൾ മുൻപ്... ലോകത്തെ ആകമാനം വിറപ്പിച്ച്, ഓരോ കുടും ബങ്ങളേയും നാല് ചുവരുകൾക്ക് ഉള്ളിലാ ക്കി, ഓരോ ജീവനേ യും വിശപ്പിന്റെ വേദനയറിയിച്ച് ,സുഹൃദ് ബന്ധത്തിന്റെയും കുടുംബ ബന്ധത്തിന്റേയും പ്രാധാന്യം അറിയിച്ച്, പണക്കാരേയും പാവപ്പെട്ട വരേയും ഒരേ നൂൽ കൊണ് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ കെട്ടിയിട്ട് കൊണ്ട്..... ഒരു വൈറസ് അങ്ങ് ചൈനയിലെ വുഹാൻ പട്ടണത്തിൽ ജനിച്ചു. "കൊറോണാ വൈറസ്‌ " .പിന്നീട് അങ്ങോട്ടുള്ള ദിനങ്ങൾ ഓർക്കാൻ ആരും ആഗ്രഹിക്കാറില്ലായിരുന്നു.വുഹാനിൽ രൂപം കൊണ്ട വൈറസ് അവിടത്തെ ഏതാണ്ട് നല്ലൊരു ശതമാനത്തോളം പേർക്കും പിടിപെട്ടു,ചൈനയിൽ നിന്നും ലോകത്തുള്ള മിക്ക രാജ്യങ്ങളിലേക്കും .ഒന്നിൽ നിന്ന് രോഗികളുടെ എണ്ണം അഞ്ചായി, പത്തായി, നൂറായി, അങ്ങിനെ നിയന്ത്രണങ്ങളിൽ നിൽക്കാതെ ...... രോഗം കൂടുതൽ മൂർച്ഛയാർജിക്കാൻ തുടങ്ങിയപ്പോൾ മരിച്ച് വീഴുന്നവരുടെ എണ്ണവും വർദ്ധിക്കാൻ തുടങ്ങി.നടന്ന് പോകുന്നതിനിടയിലും ,ഉറക്കത്തിനിടയിലും ലക്ഷണമൊന്നും കാണിക്കാത്തവർ വരെയും മരണത്തിന്ന് കീഴടങ്ങുന്നു. മരണം വർദ്ധിക്കാൻ തുടങ്ങിയപ്പോൾ മരിച്ചവരുടെ ജഡം കൂമ്പാരമാകാൻ തുടങ്ങി. പല പ്രശ്‌നങ്ങളേയും ചെറുത്ത് നിൽക്കാൻ സാധിച്ച ഞങ്ങൾ മനുഷ്യർ അങ്ങനെ ഒരാപത്തിനു മുന്നിലും കീഴങ്ങുകയില്ലെന്നും പറഞ്ഞ് കൊണ്ട് ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ രാപ്പകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ചിലർ വൈറസിനുള്ള മരുന്നു കണ്ടു പിടിക്കാൻ ശ്രമിച്ചു, ചിലർ രോഗികളെ ചികിൽസിക്കുകയും, ചിലർ രോഗമുള്ളവരെ കണ്ടെത്തുകയും ചെയ്തു.ഇതിന്നിടയിൽ അവർ ഒരു നേരത്തെ അന്നം പോലും മറന്ന് പോകുന്നു, ആഘോഷവും ആനന്ദവും മറന്ന് പോവുന്നു ,പ്രീയപ്പെട്ടവരെയോർത്തുള്ള ചിന്തകളും മറന്ന് പോവുന്നു. അങ്ങനെയിരിക്കേയാണ് മുംബൈയിൽ കൊറോണ രോഗികളെ ചികിൽസിച്ചിരുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപെട്ടത്. മറ്റുളളവരുടെ രോഗം ഭേദമാക്കാനും, ജീവൻ രക്ഷിക്കാനും രാപകലില്ലാതെ കഷ്ടപ്പെട്ട നഴ്സ് മാർക്കാണ് രോഗം പിടിപെട്ടത്. മറ്റുള്ളവരുടെ സ്വപ്നം പൂവണിയിക്കാനായി സ്വന്തം സ്വപ്നങ്ങളെ വലിച്ചെറിഞ്ഞു അവർ.അമ്മയെ കാണാതെ വിഷമിക്കുന്ന സ്വന്തം കുഞ്ഞിന്റെ കരച്ചിൽ അവരുടെ കണ്ണുകളേ ഈറനണിയിക്കുന്നു. എന്നിട്ടും അവർക്ക് രോഗം പിടിപെട്ടിരിക്കുന്നതിലല്ലാ വിഷമം, മുഴുവൻ രോഗികളേയും പരിചരിക്കാൻ കഴിയാത്തതിലായിരുന്നു. സ്വന്തം ജീവിതത്തേയും സ്വപ്നങ്ങളേയും രണ്ടാമത്തെ കാര്യമായാണ് ഇവർ കണ്ടിരുന്നത്. എല്ലാവർക്കും നല്ലരീതിയിലുള്ള സമത്വചികിത്സ എന്ന ലക്ഷ്യമായിരുന്നു അവർക്ക്'. എന്നിട്ടും പലരുടേയും നിസ്സഹകരണത്തിന്ന് പാത്രമാവുകയായിരുന്നു അവർ. " നഴ്സോ " എന്ന കളിയാക്കലിന്ന് മുന്നിലും നെഞ്ചുറപ്പോടെ ഒരു മാനക്കേടും തോന്നാതെയാണ് അവർ നേരിട്ടിരുന്നത്. അടിവേര് അറ്റു പോയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു ലിനിയെ പോലുള്ള മാലാഖമാർക്ക് .മക്കൾക്കും ബന്ധുമിത്രാതികൾ ക്കും ഒരു തീരാനൊമ്പരമായിരുന്നെങ്കിലും ദേശത്തിന് ഇത്തരത്തിലുള്ളവരെയോർത്ത് അഭിമാനിക്കാം. വരണ്ടുണങ്ങിയ സ്വപ്നങ്ങളുമായി ഇവർ ലോകത്തേക്കാ വിട പറഞ്ഞെങ്കിലും എല്ലാവരുടേയും മനസ്സിലും, ചരിത്രത്തിന്റെ താളുകളിലും ഇന്നും നിറഞ്ഞ് നിൽക്കുന്നു. അതെ.... ലോകത്തിന് വേണ്ടിയും ഓരോ ജീവന് വേണ്ടിയും സ്വയം ജീവത്യാഗം ചെയ്യുന്ന ഇവർ തന്നെയാണ് ഭൂമിയിലെ മാലാഖമാർ. ദൃശ്യസുനിൽകുമാർ 6. എ 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 ദൃശ്യസുനിൽകുമാർ 🍃🍃
6. എ മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ