ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ സിങ്കുവിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
സിങ്കുവിന്റെ ബുദ്ധി

ഒരു ദിവസം സിങ്കു മുയൽ ചാടിച്ചാടി വരികയായിരുന്നു. അപ്പോൾ അവിടെ ഒരു ക്യാരറ്റ് തോട്ടം കണ്ടു. ആ തോട്ടത്തിൽ മുയൽ കയറി നോക്കി. വിളഞ്ഞു പാകമായ ക്യാരറ്റുകൾ.മുയലിന്റെ വായിൽ വെള്ളമൂറി.സിങ്കു അത് ഓരോന്നായി കഴിക്കാൻ തുടങ്ങി. അപ്പോഴാണ് ചെമ്പൻ ചെന്നായ അതു വഴി വന്നത്. തോട്ടത്തിലിരുന്ന് ക്യാരറ്റ് തിന്നുന്ന സിങ്കുവിനെ കണ്ടപ്പോൾ അവന്റെ വായിൽ വെള്ളമൂറി. ചെമ്പൻ ചെടികൾക്കിടയിൽ ഒളിച്ചിരുന്നു. കാരറ്റ് തിന്ന് വയറും വീർപ്പിച്ചു സിങ്കു പുറത്തേക്കു വന്നു.ചെടികൾക്കിടയിൽ ഒരനക്കം മുയൽ അതു ശ്രദ്ധിച്ചു.ചെമ്പൻസിങ്കുവിന് മുന്നിൽ ചാടി വീണു. രക്ഷിക്കണേ..... സിങ്കു ഓടി. പിന്നാലെ ചെമ്പനും. പെട്ടെന്ന് സിങ്കുവിന് ഒരു ബുദ്ധി തോന്നി. അവൻ അവിടെ നിന്നു .എന്നിട്ട് പറഞ്ഞു 'നീ ഇവിടെ കാത്തു നിന്നാൽ എന്റെ കൂട്ടുകാരെ കൂടി കൊണ്ടു വരാം.' 'ഹായ്... ഇവന്റെ കൂട്ടുകാരെ കൂടി ശാപ്പിടാമല്ലോ. എന്റെ നല്ല സമയം' -ചെമ്പന്റെ മനസിൽ ലഡു പൊട്ടി.ആ തക്കത്തിന് സിങ്കു മുയൽ ഓടി രക്ഷപ്പെട്ടു.മുയലി റച്ചി തിന്നുന്നതും സ്വപ്നം കണ്ട് പാവം ചെമ്പൻ, അവിടെ കിടന്ന് ഉറങ്ങിപ്പോയി.

ഗുണപാഠം:- ബുദ്ധിയുണ്ടെങ്കിൽ എന്തു കാര്യത്തിലും വിജയിക്കും.


ശ്രീധർ
4 ഗവ :എൽ .പി എസ് കിളിമാനൂർ കി
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ