സെൽഫിയെന്നോതി ഒട്ടി നടന്നവർ
ഒരു മീറ്ററകലത്തിലടയതെന്തിങ്ങനെ?
കോട്ടിട്ട മാലാഖ കൂട്ടിനുണ്ടെന്നാലും
കൂട്ടുകാരെന്തേ ഈ വഴി വന്നില്ല?
പെറ്റമ്മ പോലും വരില്ലെൻ്റെ വൈറസേ
പേടിയാണെല്ലാർക്കുമോർക്ക നീയും.
എഴുതി മടുതങ്ങു പറമ്പിലിറങ്ങട്ടെ,
ചക്ക മണക്കുന്നു, പഴുത്തിട്ടാണോ?
പലവിധം തിന്നു രസിച്ച നാവിങ്ങനെ
പരിചയമാക്കുന്നു ചക്കയും ചേനയും.
ലോക്ക് ഡൗൺ നീളുമെങ്കിലും, നേരുന്നു
ലോകാ സമസ്ത സുഖിനോ ഭവന്തു....
ടീച്ചറമ്മ
നമുക്കുണ്ടൊരു ടീച്ചറമ്മ
ആരോഗ്യ മന്ത്രി ടീച്ചറമ്മ
നിപ കൊറോണ നേരിട്ട ടീച്ചറമ്മ
അതാണു നമ്മുടെ ശൈലജാമ്മ