മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"ലോക്ക് ഡൗൺലോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
🔐ലോക്ക് ഡൗൺലോക്ക് 🔐

 


താഴിട്ടു പൂട്ടിയാൽ പോലുമിരിക്കാത്ത .
നമ്മളിന്നി വിധം പെട്ടു കിടക്കുന്നു .
വൈറലാം വൈറസോ നാടൊട്ടു നിങ്ങുന്നു
വെറുതെ വിടില്ലെന്ന ഭാവമാവാം.....

വീട്ടിലിരുന്നു മുഷിഞ്ഞ പുരുഷനും
വിടു മടുത്തിരിക്കും കിടാങ്ങൾക്കും
വെള്ളമനത്തിക്കൊടുത്ത് കൊടുത്തെൻ്റെ
വെളിവ് നശിച്ചെന്ന് വീട്ടമ്മയും....

പണിയില്ല, പണമില്ല, പണ്ടമെടുക്കില്ല..
പണിയില്ല, പണമുണ്ട്, പുല്ല് വിലയാണ്
പഴഞ്ചൊല്ലിൽ പതിരൊട്ടുമില്ലല്ലോ ,
അടിതെറ്റിയാൽ ആനയും വീഴും ....

സെൽഫിയെന്നോതി ഒട്ടി നടന്നവർ
ഒരു മീറ്ററകലത്തിലടയതെന്തിങ്ങനെ?
കോട്ടിട്ട മാലാഖ കൂട്ടിനുണ്ടെന്നാലും
കൂട്ടുകാരെന്തേ ഈ വഴി വന്നില്ല?

പെറ്റമ്മ പോലും വരില്ലെൻ്റെ വൈറസേ
പേടിയാണെല്ലാർക്കുമോർക്ക നീയും.
എഴുതി മടുതങ്ങു പറമ്പിലിറങ്ങട്ടെ,
ചക്ക മണക്കുന്നു, പഴുത്തിട്ടാണോ?
പലവിധം തിന്നു രസിച്ച നാവിങ്ങനെ
പരിചയമാക്കുന്നു ചക്കയും ചേനയും.
ലോക്ക് ഡൗൺ നീളുമെങ്കിലും, നേരുന്നു
ലോകാ സമസ്ത സുഖിനോ ഭവന്തു....
ടീച്ചറമ്മ
നമുക്കുണ്ടൊരു ടീച്ചറമ്മ
ആരോഗ്യ മന്ത്രി ടീച്ചറമ്മ
നിപ കൊറോണ നേരിട്ട ടീച്ചറമ്മ
അതാണു നമ്മുടെ ശൈലജാമ്മ


  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ഷാൻസാ ഫാത്തിമ 🍁
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത