സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/ ബോറടിമാറ്റാൻ പുസ്തകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബോറടിമാറ്റാൻപുസ്തകങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബോറടിമാറ്റാൻപുസ്തകങ്ങൾ

ഈ കോവിഡ് കാലത്ത് നാമെല്ലാം വീട്ടിലിരിക്കുമ്പോൾ ബോറടി മാറ്റാനായി ഞാൻ തിരഞ്ഞെടുത്ത മാർഗമാണ് പുസ്തക വായന അതിൽ എന്നെ ഏറെ ആകർഷിച്ച പുസ്തകമാണ് ഒരു കുടയും കുഞ്ഞു പെങ്ങളും . ഇത് ഞാൻ ആദ്യം കുറച്ച് വായിച്ചിട്ടുണ്ടായിരുന്നു ഈ ലോക്ക് ഡൗണിൽ ഞാൻ അത് പൂർത്തിയാക്കി ഈ നോവൽ രചിച്ചത് പ്രശസ്ത കവി മുട്ടത്തുവർക്കിയാണ് കുട്ടികളേയും മുതിർന്നവരേയും ഒരേപോലെ ആകർഷിക്കുന്ന ഒരു കഥയാണിത്.

ഇനികഥയിലേക്ക്കടക്കാം രണ്ടു കുട്ടികളുടെ കഥയാണിത്.ആങ്ങളയും പെങ്ങളുമായ ബേബിയുടേയും ലില്ലിയുടേയും കഥ. വളരെ ദരിദ്രരായ കുട്ടികളാണിവർ . അച്ഛനും അമ്മയും കുറേ വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയി. അമ്മയുടെ സഹോദരിയുടെ കൂടെയാണ് ഇവർ താമസിക്കുന്നത്. ആ സ്ത്രീക്ക് ഇവരെ ഒട്ടും ഇഷ്ടമല്ല. അങ്ങനെ ഒരു മഴക്കാലമായി രണ്ടു പേരുംസ്കൂളിൽ പോകാൻ ഇറങ്ങി. പുറത്ത് നല്ല മഴയായിരുന്നു. അവരുടെകൈയ്യിൽ കുടയൊന്നുമില്ല. അപ്പോൾ ബേബി പറഞ്ഞു "ലില്ലീ നിഗ്രേസിയുടെ കൂടെ വന്നോളു ഞാൻ ഓടിക്കോളാം" ,ഗ്രേസി ധനികയായ ലില്ലിയുടെ അയൽക്കാരിയാണ്. ലില്ലി ഗ്രേസിയുടെ അടുത്തേക്ക് ചെന്നു ഗ്രേസി അവളെ കുടയിൽ കയറാൻ സമ്മതിച്ചില്ല. സ്കൂളിൽ എത്തേണ്ട തിരക്കിൽ അവൾ ഓടി ,ഓടുന്നതിനിടയിൽ അവൾ തെന്നി വീണു. അവളുടെ സ്ലേറ്റ്‌ പൊട്ടി, കാൽ മുട്ടുകൾ മുറിഞ്ഞു, ഉടുപ്പ് കീറി, ദേഹം മുഴുവൻ ചെളി പുരണ്ടു. അവൾ ഇതൊന്നും ശ്രദ്ധിക്കാതെ സ്കൂളിലേക്ക് ഓടി സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ അവളെ വഴക്ക് പറഞ്ഞു, ക്ലാസ്സിൽ നിന്ന് പുറത്താക്കി എല്ലാവരും അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി. ഇതറിഞ്ഞ ബേബി ഗ്രേസിയോട് പ്രതികാരം ചെയ്യാൻ പോയി. ഗ്രേസിയുടെ മുഖത്തേക്ക് അവൻ ഒരു കല്ലെടുത്തെറിഞ്ഞു . ആളുകൾ കൂടാൻ തുടങ്ങി . ബേബിയെ എല്ലാവരും അന്വേഷിച്ച് നടക്കുകയാണ് ബേബി ലില്ലിയോട് മാത്രം പറഞ്ഞ് നാട് വിടാൻ തീരുമാനിച്ചു. പിന്നെയങ്ങോട്ട് ലില്ലിക്ക് കഷ്ടകാലമായിരുന്നു അവളുടെ മാമി അവളെ എന്നും ഉപദ്രവിക്കും. അവളുടെ പഠിപ്പ് നിർത്തി. ഒരു ദിവസം ഉപദ്രവം സഹിക്കാനാകാതെ ലില്ലി ബേബിയെ അന്വേഷിച്ച് നാട് വിടുന്നു. ബേബി കറങ്ങി തിരിഞ്ഞ് ഒരു പാട്ട് ടീച്ചറുടെ അടുത്ത് എത്തിച്ചേരുന്നു.ആ ടീച്ചർ അവനെ വീട്ടിലേക്ക് കൊണ്ടുപോയി. ലില്ലി ബേബിയെ തേടി ഒരു ഡോക്ടറുടെ അടുത്തും എത്തി അദ്ദേഹം അവളെ സ്വന്തം മകളെ പോലെ വളർത്തി. അങ്ങനെ രണ്ടുപേരുടേയും ജീവിതം സുഖകരമായി പോകുമ്പോഴാണ് ഡോക്ടറുടെ മക്കളെ പാട്ട് പഠിപ്പികുവാനായി ഒരു ടീച്ചറെ കൊണ്ടുവരുന്നത്. ആ ടീച്ചർ ബേബിയെ കൊണ്ടുപോയ ടീച്ചറായിരുന്നു. ഒരു ദിവസം ബേബിയേയും ടീച്ചർ ആ വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് ബേബിയും ലില്ലിലും കണ്ടുമുട്ടുന്നു. അവർ ഇവിടെ എത്തിയ സാഹചര്യങ്ങൾ പരസ്പരം പങ്കു വച്ചു. പിന്നീട് അവർക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു.

മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു രചനയാണിത്. സ്നേഹ ബന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു.

അമൃത വൃന്ദ.കെ.പി
7 സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വ യനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം