ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണയപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയപ്പം

ഇപ്പോ എന്റെ വീട്ടിൽ ഓരോ ദിവസവും ഉമ്മ വൈകുന്നേരത്തെ ചായക്ക് ഓരോരോ കടികളാണ് ഉണ്ടാക്കുക.
പഴം പൊരീം ഉണ്ണിയപ്പോം നെയ്യപ്പോം ഉന്നക്കായും സമൂസേം അങ്ങനെ പലതും . കഴിച്ചു കഴിച്ച് ഞങ്ങള് മടുത്തു. ഒരു ദിവസം ഉമ്മ പറഞ്ഞു
" ഇന്ന് നമ്മക്ക് ഒരു പുതിയ കടി ഉണ്ടാക്കാം"
അങ്ങനെ ഉമ്മ പണി തുടങ്ങി .ഉള്ളിയൊക്കെ അരിഞ്ഞ് മൈദപ്പൊടീല് കുഴച്ച് പഴം ഒക്കെ ചേർത്ത് എണ്ണേലിട്ട് പൊരിക്കാൻ തുടങ്ങി.
അപ്പോൾ ഞാൻ ചോദിച്ചു "ഉമ്മാ ഈ പലഹാരത്തിന്റെ പേരെന്ത"
ഉമ്മ പറഞ്ഞു..."ച്ച് പുടീല, ഞ്ച് ഒരു പേര് ഇട്ടാളീ"
ഞാൻ ആലോചിച്ചു എന്താ ഇപ്പൊ ഇടുക....
അപ്പോളാണ് അതുകേട്ട് അനുജൻ അങ്ങോട്ട് വന്നത്.
അവൻ പറഞ്ഞു.. "കൊറോണപ്പം" അത് കേട്ട ഞങ്ങൾ ചിരിയോ ചിരി.....



മുഹമ്മദ് ഷാമിൽ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ