ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരിയും പ്രകൃതിയുടെ പ്രാധാന്യവും

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയും പ്രകൃതിയുടെ പ്രാധാന്യവും     

ചൈനയിൽ തുടങ്ങി യൂറോപ്പിലും അമേരിക്കയിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ നമ്മുടെ രാജ്യത്തും വ്യാപിച്ചു കഴിഞ്ഞു. അതിനെ തടയാൻ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു. ആരംഭം മുതലെടുത്ത മുന്കരുതലുകളാണ് ഇതിന് കാരണം. കൊറോണ എന്ന മഹാമാരിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ. ഇതിന് മുൻപും ധാരാളം മഹാമാരികളെ നേരിട്ടിട്ടുള്ളതാണ് നമ്മൾ. പ്ലെഗ്, കോളറ, വസൂരി, ഇതിന് ഉദാഹരണമാണ്.

                  ഇന്ന് കോറോണേയെക്കാൾ തീവ്രമായ നടപടികളാണ് അന്ന് സർക്കാർ നടപ്പിലാക്കിയത്. ശാസ്ത്ര സാങ്കേതിക വിദ്യയും, വൈദ്യധാസ്ത്രവും ഇത്രയധികം വികസിക്കാത്ത കാലഘട്ടത്തിലാണ് പ്ളേഗിനെ അതിജീവിച്ചത് വൈദ്യുതിയോ, ഫോണോ, വാഹനങ്ങളോ, ഇല്ലാതിരുന്ന കാലമായിരുന്നു പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ചും ചെണ്ട കൊട്ടി വിളിച്ചു പറഞ്ഞുമാണ് സർക്കാർ ജനങ്ങളെ അറിയിച്ചിരുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മഹാമാരിയായിരുന്നു അത്. 
         കോളറ എന്ന മഹാമാരി ആരംഭിച്ചത് ഇന്ത്യയിലാണ്. ഏഷ്യയുടെ പലഭാഗങ്ങളിലും വ്യാപിച്ചു. അതുപോലെ വസൂരി ഏഷ്യ, യൂറോപ് ഭൂഖണ്ഡങ്ങളെ  നൂറ്റാണ്ടുകളോളം വിറപ്പിച്ചു. ഈ മഹാമാരികളെ അതിജീവിക്കാൻ കഴിഞ്ഞു. ഈ മഹാമാരികൾക്കെല്ലാം പ്രതിരോധ വാക്സിൻ വികസിപ്പിച്ചു രോഗത്തെ തുടച്ചു നീക്കാനും കഴിഞ്ഞു.നമ്മുടെ പൊതുജനാരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃകയാണ് 
               മനുഷ്യൻ പ്രകൃതിയോട് പെരുമാറുന്നതിന്റെ പ്രതിഫലനമാണ് ഈ അവസ്ഥയ്ക്ക് കാരണം. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി വരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ വ്യാവസായിക പുറംതള്ളൽ കുറയ്ക്കാനും ആഗോളതാപന വർധന കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയില്ല. 2016ലെ പാരീസ് ഉടമ്പടി ഉദാഹരണം. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ തുൻബെർഗ്. 2018മുതൽ സ്വീഡിഷ് പാർലമെന്റിനു മുന്നിൽ സമരം ആരംഭിച്ചു. 
               കൊറോണ വിലക്ക് പ്രാബല്യത്തിൽ വന്നത് മുതൽ വായുമലിനീകരണം കുറഞ്ഞു.വന്യമൃഗങ്ങൾ ഒരു ഭയവുമില്ലാതെ സഞ്ചരിക്കുന്നു. നദികൾ മാലിന്യമില്ലാതെ ശുദ്ധമായി ഒഴുകുന്നു. വരും തലമുറയ്ക്കായി നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
സ്നേഹ ചന്ദ്രൻ ബി
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം