എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/എന്റെ ആദ്യാനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ആദ്യാനുഭവം (ചെറുകഥ )

ആയിരം സംവത്സരങ്ങളായി എന്റെ ജീവിതം ഒരു തടവറയ്ക്കുള്ളിലായിരുന്നു. എനിക്ക് കാവലായി ധാരാളം സുരക്ഷാ കവചങ്ങൾ. എപ്പോഴും എന്റെ മനസ്സ് ആഗ്രഹിക്കുമായിരുന്നു ഇതിൽ നിന്നും എനിക്ക് ഒരു മോചനം കിട്ടിയിരുന്നെങ്കിൽ. ഇതിനിടയിലാണ് അലാവുദ്ദിൻ അത്ഭുതവിളക്ക് തുറന്ന് ജിന്നിനെ മോചിപ്പിച്ചതു പോലെ, അഹല്യക്ക് ശാപമോക്ഷം ലഭിച്ചതുപോലെ എന്നെയും ആരോ തുറന്നു വിട്ടിരിക്കുന്നു. എന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. ലോകം മുഴുവൻ കാണാൻ എനിക്ക് കൊതിയായി. പക്ഷെ ഞാൻ പുറത്തുവന്നു എന്ന കാര്യം അറിഞ്ഞപ്പോൾ തന്നെ എല്ലാവരും ഭയന്നു. എന്താണ് എല്ലാവർക്കും എന്നെ പേടി എന്ന് മനസ്സിലാകുന്നില്ല. എന്നെ തൊട്ടു വിളിച്ചാൽ മാത്രമേ ഞാൻ കൂടെ പൊകൂ. എന്നെ തൊട്ടു വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്. അതുകൊണ്ടാണ് ഞാൻ കൂടെ പോകുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ളവരും എന്നെ തൊട്ടു വിളിച്ചു. എല്ലാവരുടെ കൂടെയും ഞാൻ പോയി. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടാണ് എനിക്ക് കേരളത്തിലേക്ക് ഒരു ക്ഷണം ഉണ്ടായത്.

                                  ഹായ് ! ദൈവത്തിന്റെ സ്വന്തം നാട്. എനിക്കും ആ സുന്ദരാമായ നാട് കാണണം. അങ്ങിനെ ആ സുഹൃത്തിനൊപ്പം ഞാൻ മലയാളനാട്ടിലെത്തി. ഫ്ലൈറ്റ് ലാൻഡ്  ചെയ്യുന്നതിന് മുമ്പേ ഞാൻ ആ നാട് കണ്ടു. പച്ചവിരിച്ച നെൽപ്പാടങ്ങളും, ഉയർന്നു നിൽക്കുന്ന മലകളും, കായലുകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന ചീനവലകളും......... വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാടെന്നു  പറയുന്നത്. അത്രയ്ക്ക് സുന്ദരമാണ് കേരളം. എയർപോർട്ടിന്  പുറത്തിറങ്ങിയപ്പോൾ എന്തൊരു ജനത്തിരക്കാ.... .. ഒരാളെ കൊണ്ടുപോകാൻ പത്തു പേരെങ്കിലും കാണും. 
ഇവിടെ ഇങ്ങിനെയാണോ? എല്ലാ തിരക്കും ഞാൻ ശരിയാക്കി തരാം- ഞാൻ മനസ്സിൽ മന്ത്രിച്ചു. ഓ...... എന്തൊരു ചൂട്. ചൂടെനിക്ക് സഹിക്കാനാകില്ല. താമസിയാതെ എന്റെ സുഹൃത്തിനു പോകുവാനുള്ള വാഹനമെത്തി. വാഹനത്തിൽ A/C ഉള്ളതുകൊണ്ട് ചൂടിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.
ആ! ഇത്രയും പറഞ്ഞിട്ടും എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ. എല്ലാവരെയും എനിക്ക് സ്നേഹിക്കാനേ അറിയൂ. ആദ്യം പറഞ്ഞതുപോലെ ആര് ക്ഷണിച്ചാലും ഞാൻ അവരുടെ കൂടെ പോകും. പക്ഷെ തൊട്ടു വിളിക്കണമെന്നു മാത്രം.... പിന്നെ ഞാൻ അവരെ സ്നേഹിച്ചു കൊല്ലും. എല്ലാവരും സ്നേഹിക്കുന്നത് ഹൃദയത്തിൽ കയറിയാണ്. ഞാൻ അങ്ങിനെയല്ല ഞാൻ ശാസ്വകോശത്തിൽ ഇരുന്നു സ്നേഹിക്കും. സ്നേഹിച്ച്.... സ്നേഹിച്ച്....കൊല്ലും. പക്ഷെ ഇവിടെ നേരെ മറിച്ചായിരുന്നു ആദ്യാനുഭവം. സ്നേഹിച്ചു.... സ്നേഹിച്ചു.... ആ സുഹൃത്ത് എന്നെ കൊന്നു... .


ഇമ ഋഷി
8B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ