എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്.

ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതം ശുചിത്വ ത്തിലൂടെ നമുക്ക് നയിക്കാൻ കഴിയും. ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊറോണ വൈറസ്. ഈ വൈറസിനെ നമുക്ക് വ്യക്തി ശുചിത്വത്തിലൂടെ അകറ്റിനിർത്താം. കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക, വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക, ചൂടുവെള്ളം കുടിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുക. ഈ രീതിയിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാൻ നമുക്ക് കഴിയും.

ഋഷികേശ്
1B എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം