ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും മനുഷ്യനും

ഭൂമിയിൽ രോഗങ്ങൾ വരുത്തുന്നതിൽ മനുഷ്യർക്ക് വലിയ പങ്കുണ്ട്. പരിസ്ഥിതിയെ മലിനമാക്കുന്നത് മനുഷ്യരാണ്. അതു കൊണ്ടാണ് കൊറോണ പോലുള്ള അസുഖങ്ങൾ വരുന്നത്. മാലിന്യങ്ങൾ റോഡരികിലിട്ടും പുഴയിൽ വലിച്ചെറിഞ്ഞും പ്ലാസ്റ്റിക് കത്തിച്ചും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. പിന്നെ വിഷവാതകങ്ങൾ പുറത്തുവിട്ടും ഫാക്‌ടറികളിൽ നിന്ന് മലിനജലം ജലാശയങ്ങളിലേയ്ക്ക് ഒഴിക്കി വിട്ടും മനുഷ്യർ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു.ഇങ്ങനെ എല്ലാ തരത്തിലും പ്രകൃതിയെ നശിപ്പിക്കുന്നു. ഇത് മനു ഷ്യരെ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.ഇത് ഭൂമിയിൽ പല പകർച്ചവ്യാധികൾക്ക് കാരണമാകുന്നു .നമുക്ക് ഈ രീതിയിൽ വരുന്ന രോഗങ്ങളെ ഇല്ലാതാക്കാൻ ശുചിത്വം പാലിക്കണം. മാലിന്യ കൂമ്പാരങ്ങൾ ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വം പാലിക്കണം. ഭൂമിയെ മാലിന്യമുക്തമാക്കണം. എന്നാൽ മാത്രമേ നമുക്ക് രോഗങ്ങളെ തടയാൻ കഴിയൂ. ഇന്നു നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അപകടകാരികളായ വൈറസുകളെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ കഴിയൂ.

രോഹിത്ത്
6 C ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം