Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ദൈനംദിന ജീവിതത്തിൽ ഒരു വ്യക്തി പുലർത്തേണ്ടതാണ് ശുചിത്വ രീതികൾ ഓരോ വ്യക്തികൾ ശുചിത്വം പാലിക്കുമ്പോൾ അവരുടെ കുടുംബങ്ങൾ നന്നാവും. കുടുംബം നന്നാവുന്നതിലൂടെ നമ്മുടെ നാട് നന്നാവും. നാട് നന്നാവുന്നതിലൂടെ രാജ്യവും നന്നാവും.വ്യക്തിശുചിത്വത്തിൽ പാലിക്കേണ്ടതാണ് ആഹാരം കഴിക്കുന്നതിന് മുൻപുള്ള കൈ കഴുകലും, പതിവായിട്ടുള്ള ടോയിലറ്റ് ശീലങ്ങളും.
ആഹാരപദാർത്ഥങ്ങൾ എടുക്കുകയോ കഴിക്കുകയോ ചെയ്യും മുൻപ് നമ്മുടെ കൈകളെ ശുചിയാക്കണം. ആഹാരത്തിലൂടെ വേഗത്തിൽ രോഗാണുക്കൾ ശരീരത്തിലെത്തപ്പെടുന്നു. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസർജ്യ വസ്തുക്കളെ നീക്കം ചെയ്യാൻ പതിവായിട്ടുള്ള ടോയ്ലറ്റ് ശീലം പ്രധാനമായിട്ടുള്ള ഒരു ഘടകമാണ്. ആരോഗ്യപരമായ ഒരു നല്ല ശീലമാണ് ദിവസേനയുള്ള കുളി.ഇത് ശാരീരികം മാത്രമല്ല മാനസിക ഉല്ലാസത്തിനും നല്ല ഉറക്കത്തിനും ഇത് ആവശ്യമാണ്. പതിവായിട്ടുള്ള കഴുകലും ചീ കലും മുടിയിൽ അഴുക്ക് കുമിഞ്ഞ് കൂടുന്നതും രോഗാണുക്കളെ മാറ്റിനിർത്താനും ജഡ പിടിക്കാതെയും മുടിയെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കണം.
രണ്ടാമത്തെ ഒരു മുഖ്യ ഘടകമാണ് ഗാർഹിക ശുചിത്വം.വ്യക്തിയെ പോലെ തന്നെ നമ്മൾ താമസിക്കുന്ന വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. സമൂഹത്തിൽ നിന്നും രോഗാണുക്കൾ വീടുകളിലെത്താൻ സാധ്യത ഏറെ കൂടുതലാണ്.ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് കോവിഡ്_ 19 എന്ന രോഗം. നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാണ്. മാസ്കുകൾ ധരിച്ചും കൈകൾ കഴുകിയും എല്ലാം നാം നമ്മെ തന്നെ സംരക്ഷിക്കുക. " ശുചിത്വം പാലിക്കാൻ നാം ഓരോരുത്തരും ഒറ്റകെട്ടായി കൈകൾ കോർത്ത് പുതിയ ഒരു ലോകത്തെ വാർത്തെടുക്കുക. അതിന് വേണ്ടി പ്രയത്‌നിക്കാം, പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|