ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു കഴിഞ്ഞു. ഈ മഹാമാരിയെ ചെറുത്തു നിർത്താൻ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നാം ശീലമാക്കുക. കൂടാതെ സ്കൂൾ, പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. എങ്കിൽ ഒരു പരിധിവരെ നമുക്ക് വൈറസുകളെ തുരത്താൻ കഴിയും.ഇപ്പോഴത്തെ ഈ അവസ്ഥയിൽ കോവിഡ് 19 പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ നാം എടുക്കേണ്ടതാണ് . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക, പനിയോ ചുമയോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, സാമൂഹ്യ അകലം പാലിക്കുക

ദേവിക
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം