എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/മാലാഖയുടെ ചിറകുകൾ
മാലാഖയുടെ ചിറകുകൾ
14 ദിവസം സർജിക്കൽ മാസ്ക് ധരിച്ച് ഉറക്കമില്ലാതെ പാറിനടന്ന മാലാഖ ഇന്ന് വിശ്രമത്തിനായി വീട്ടിലേക്ക് മടങ്ങുകയാണ്. ആശുപത്രിയിൽ അധികാരികളോട് യാത്ര പറയുവാൻ ആയി കാത്തുനിന്ന അവളുടെ മനസ്സിലേക്ക് ഒരുപാട് ആകുലതയുടെ വാഗ്മയ ചിത്രങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. വീട്ടുമുറ്റത്തും പരിസരത്തും ഭൂമിയുടെ ശാപമെന്ന് തോന്നുന്ന രീതിയിൽ കിടക്കുന്ന ചവറുകളിലേക്ക് സൂര്യകിരണങ്ങൾ വന്നു പോയിട്ട് ഇന്നേക്ക് 14 ദിവസം കഴിഞ്ഞിരിക്കുന്നു. ഉത്സവപ്പറമ്പ് പോലെ ചിതറിക്കിടക്കുന്ന വർണ്ണ ശലഭമായ വസ്ത്രങ്ങൾ നിറഞ്ഞ മുറികൾ, അവയിലെ അഴുക്ക്, ചുവരുകളിൽ തന്റെ കാലനെ കാത്തിരിക്കുന്ന മാറാമ്പൽ, പാത്രങ്ങളിലെ എണ്ണമയങ്ങൾ എല്ലാം നിറഞ്ഞ അവളുടെ മനസ്സിനെ കീഴ്പ്പെടുത്താൻ അശരീരിയായി പിന്നീട് വന്ന ചോദ്യത്തിന് ആയി. ” നീ മാലാഖ വസ്ത്രമണിഞ്ഞ് വേണോ ഈ കുടുംബം പോറ്റാൻ?" എന്ന ഭർത്താവിൻറെ കുത്തുവാക്കുകൾ നിറഞ്ഞ ചോദ്യം അവളിലെ മാലാഖയെ തളർത്തിയിരുന്നു. പെട്ടെന്ന് കാതിനെ ഉണർത്തുന്ന ഒരു ശബ്ദം അവർ കേട്ടു ആനി മോളേ ദൈവം അനുഗ്രഹിക്കും കേട്ടോ...... ലോകത്തിന്റെ സൃഷ്ടികളായ മാർവെൽ ബാറ്റ്സ്മാൻ പോലെ മുഖത്തിൽ N 95 റെസ്പിരിയേറ്റ് മാസ്ക് ധരിച്ച് എണ്ണ തുള്ളികൾ വിരിയാത്ത വെളുത്ത മുടിയിഴകൾ മാത്രമുള്ള ഒരു 85 കാരിയായ അന്നം കുട്ടിയുടെ ശബ്ദമായിരുന്നു അത്. തിരക്കുകൾ പറഞ്ഞു പലപ്പോഴും അവധിക്കായി വീട്ടിൽ വരുമ്പോൾ മിണ്ടാതിരുന്നു പ്രവാസിയായ തന്റെ മകനോടൊപ്പം കഴിയുവാൻ ദൈവം തന്ന സമ്മാനമാണ് കൊറോണ എന്ന് പറയുന്ന അന്നം കുട്ടിക്ക് ലോകത്തെ മുട്ടുകുത്തിച്ച കൊണ്ടിരിക്കുന്ന കൊവിട് 19 പോസിറ്റീവ് ആയിട്ട് ഇന്നേക്ക് 7 ദിവസം. എല്ലാ സങ്കടങ്ങൾക്ക് ഇടയിലും സന്തോഷം കണ്ടെത്തുന്ന അന്നം കുട്ടിയുടെ വാക്കുകൾ അവൾ മനസ്സിൽ കരുതി അധികാരികളോടു യാത്ര പറഞ്ഞു അവൾ വീട്ടിലേക്ക് യാത്രയായി. സ്കൂട്ടറിന്റെ ഇരു ചക്രങ്ങൾ കറങ്ങുന്നതിന്നോടൊപ്പം അവളുടെ മനസ്സും കറങ്ങികൊണ്ടിരുന്നു. വിശ്രമത്തിന് ഉള്ള ദിനങ്ങൾ അവൾക്ക് വെല്ലുവിളിയായിരുന്നു. അവൾ ഒന്ന് പ്രാർത്ഥിച്ചു "ദൈവമേ എനിക്ക് മാലാഖമാരെപ്പോലെ പറക്കാനുള്ള ചിറക് തരണമേ...." ആകുലതയുടെ യുദ്ധഭൂമിയിൽ എത്തിയപ്പോൾ ഒന്ന് ചിന്തിച്ചു... മാറിപ്പോയോ? എന്ന മട്ടിൽ അവൾ തലയിൽനിന്ന് ഹെൽമറ്റും മുഖത്തുനിന്ന് മാസ്ക്കും അഴിച്ചുമാറ്റി ഒന്നും കൂടി ചുറ്റും നോക്കി, ഇത് എന്റെ വീട് തന്നെയാണോ? എന്റെ കല്യാണം കഴിഞ്ഞ് വന്ന് കയറിയ ദിവസം പോലെ വീടും പരിസരവും മാറിയിരിക്കുന്നു. പെട്ടെന്ന് ഓടി മുൻപിലേക്ക് അവളുടെ ഭർത്താവ് കുപ്പിയിൽ വെള്ളവും സോപ്പും ആയി വരുന്നു. കുത്തുവാക്കുകൾ പ്രതീക്ഷിച്ച അവൾക്ക് കരുതലിന്റെ സ്നേഹം കാണിച്ച്...... അയാളോട് അവൾ ചോദിച്ചു... "തെന്താ സ്വപ്നമാണോ?" ആ ചോദ്യത്തിന് ചിരിച്ചുകൊണ്ട് അയാൾ ഇത്തരം പറഞ്ഞു "നീ പോയി കുളിച്ചിട്ടു വാ... എന്നിട്ട് സംസാരിക്കാം". ലോക് ഡൗൺ ദിവസങ്ങളിലെ 14 ദിവസങ്ങൾ വേണ്ടി വന്നു നിന്നെ ഞങ്ങൾക്ക് മനസ്സിലാക്കാൻ. അവൾ ഒന്നും മിണ്ടാതെ വീടിന്റെ പിന്നിലെ കുളിമുറിയിലേക്ക് പോയി. കുളിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഉയർന്ന ചിന്തകൾ എല്ലാം സത്യമാക്കാൻ കുളിമുറിയുടെ വാതിൽ നിന്നുള്ള വാക്കുകൾക്ക് വേണ്ടി വന്നു. അമ്മേ വേഗം കുളിച്ചു വായോ... തന്റെ മകളുടെ ശബ്ദം കേട്ട് കുളികഴിഞ്ഞ് പുറത്തേക്കിറങ്ങിയ അവൾക്കു മുൻപിൽ നിൽക്കുന്ന രണ്ട് യോദ്ധാക്കൾ... വീട്ടിലിരുന്ന് കോവിഡ്-19 നേരിടുന്ന ഹോം മാസ്ക് ധരിച്ച ആ ധീരയോദ്ധാക്കൾ കൈകൾ പിടിച്ച് അവളെ വീട്ടിലേക്ക് കയറ്റി. ഒരു നിമിഷം പകച്ചു നിന്ന അവൾക്ക് മുന്നിൽ വൃത്തിയായി കിടക്കുന്ന മുറികളും, കഴുകി വൃത്തിയായി അടുക്കളയിലെ പാത്രങ്ങളും, വസ്ത്രങ്ങളും ഒന്നായി മന്ത്രിച്ചു "ഇതെല്ലാം ചെയ്തത് നിന്റെ ചിറകുകളാണ് നിന്റെ ജീവിതത്തിലെ ഭൂമിയിലെ ചിറകുകൾ "..........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ