ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ബോധം

ഒരു ദിവസം മീനുവും കൂട്ടുകാരും കളിക്കുന്നതിനിടയിൽ അവരെ എന്തോ കടിച്ചു. നോക്കിയപ്പോൾ നിറയെ കൊതുകുകൾ ആയിരുന്നു അവ.അവർ എല്ലാവരും തമ്മിൽ തമ്മിൽ പറയാൻ തുടങ്ങി. എന്തൊരു കൊതുവാ.എവിടെ നിന്നാണ് ഇത്രയും കൊതുകുകൾ വരുന്നത്?. കൂട്ടത്തിലുള്ള അപ്പു പറഞ്ഞു. അറിയില്ല എവിടെ നിന്നാണ് ഇതു വരുന്നത് എന്ന്. അങ്ങനെ എല്ലാരും വീട്ടിലേക്ക് പോയി.അമ്മു പറഞ്ഞു അമ്മയോട് കൊതു കടിച്ച കാര്യം.അമ്മ പറഞ്ഞു കുട്ടികളെ ഇത്രയും കൊതുകുകൾ വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിൽ നിന്നാണ്.മീനു പറഞ്ഞു നമുക്ക് ചുറ്റുപാടും പോയി അവയെ നശിപ്പിച്ചു കളഞ്ഞാലോ.അങ്ങനെ അവർ പോയിനോക്കി. ചിരട്ടയിലും ആവശ്യമില്ലത്ത കുപ്പികളിലും വേസ്റ്റ് പാത്രങ്ങളിലുമെല്ലാം വെള്ളം കെട്ടികിടക്കുന്നുണ്ട്.അവർ അതെല്ലാം നശിപ്പിച്ചു കളഞ്ഞു.കൊതുകുകൾ ഇങ്ങനെയുള്ള വെള്ളത്തിൽ ആയിരകണക്കിന് മുട്ടയിടുന്നു. അവ വിരിഞ്ഞു കൊതുകുകൾ ഉണ്ടാവുന്നു. മീനു പറഞ്ഞു ഇനി നമുക്ക് കൂട്ടുകാരെ എല്ലാ ആഴ്ചയിലും ഇങ്ങനെ പരിസരമെല്ലാം വൃത്തിയാക്കാം. കൊതുകുകൾ പെരുകിയാൽ നമുക്ക് ഡെങ്കിപനിയും ചിക്കൻ ഗുനിയയും വരും. ഇനി അതുണ്ടാവില്ല.ആശ്വാസമായി.വ്യക്തിശുചിത്വവും ആരോഗ്യത്തിന് ആവശ്യമാണ്. കൂട്ടുകാരെ, നിങ്ങൾ പരിസരവും വീടും വൃത്തിയാക്കുക.നമ്മൾ വൃത്തിയായ് സൂക്ഷിച്ചാൽ ഒരസുഖവും വരില്ല. വ്യക്തി ശുചിത്വം പാലിക്കുകയും വേണം.

ആവണി സി എം
4 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ