ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ശുചിത്വം തന്നെയാണ് മുഖ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം തന്നെയാണ് മുഖ്യം

യാതൊരു മുന്നറിയിപ്പുമില്ലാതെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.ആദ്യം കുട്ടികൾ സന്തോഷിച്ചു. കളിക്കാൻ കുറേ ദിവസങ്ങൾ കിട്ടുമല്ലോ. അപ്പോഴാണ് കൊറോണയുടെ ശക്തി മനസിലായത്. കളിക്കാൻ പറ്റില്ല, പുറത്തിറങ്ങാൻ പാടില്ല എന്നൊക്കെ. ഈ മഹാമാരിയെ തടുക്കാൻ ശുചിത്വവും സാമൂഹ്യ അകലം പാലിക്കലും മുഖ്യമാണ്. കയ്യും മുഖവും കഴുകണം എന്ന വാക്യത്തിന് പ്രാധാന്യമേറി. ഹാൻഡ് വാഷുകളും സാനിറ്റൈസറും മാസ്ക്കുമെല്ലാം നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നതാണ് ലോകത്തിൻ്റെ ആപ്തവാക്യം. ഇപ്പോൾ തുടരുന്ന ഈ ജാഗ്രത വരും ദിനങ്ങളിലും എന്നന്നേക്കും ഉണ്ടാകണം. എന്നാൽ നമ്മുടെ ഭൂമി സുന്ദരിയാകും. ചപ്പുചവറുകളും മാലിന്യ കൂമ്പാരവും ഇല്ലാത്ത ഈ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾക്കും കൊതിയാകുന്നില്ലേ? തെളിഞ്ഞ ആകാശവും ശുദ്ധമായ വായുവും നമ്മുടെ സ്വപ്നമായി മാത്രം മാറാതെ നമുക്ക് അനുഭവിക്കാൻ കഴിയട്ടെ..

കാശിനാഥ്
4 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം