Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ അറിഞ്ഞ ഗാന്ധിജി
വായനാക്കുറിപ്പ്
ഞാൻ അറിഞ്ഞ ഗാന്ധിജി
കൊറോണ ലോക്ക് ഡൗണിൽ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ആദ്യ പുസ്തകം എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന മഹാത്മജിയുടെ ആത്മകഥയാണ്.ഗാന്ധിജിയെ കുറച്ചൊക്കെ പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലും എങ്ങനെയാണ് മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന നാണം കുണുണ്ങ്ങിയായ ബാലൻ ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയായി മാറിയതെന്ന് എനിക്കു മനസ്സിലായത് ഈ പുസ്തകം വായിച്ചപ്പോഴാണ്. മാത്രമല്ല എനിക്ക് ഗാന്ധിജിയോട് ഉണ്ടായിരുന്ന ആദരവ് പതിൻമടങ്ങ് വർദ്ദിച്ചത്.
1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്ധറിൽ കരംചന്ദ് ഗാന്ധിയുടേയും പുത്ലീ ഭായിയുടേയും മകനായി ജനിച്ച മോഹൻ ദാസ് പഠനത്തിൽ ശരാശരിയും പേടിയുള്ളവനും മറ്റുള്ളവരോട് നേരേ നിന്ന് സംസാരിക്കുവാൻ പോലും ഭയമുള്ള ആദ്യമായിരുന്നു. വൈഷ്ണവ വിശ്വാസികളായിരുന്ന കുടുംബക്കാർമത്സ്യ മാംസാദികൾ ഭക്ഷിച്ചിരുന്നില്ല എങ്കിലും മോഹൻദാസ് ഇതെല്ലാം ഉപയോഗിക്കുകയും ഇതിനായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കുക പോലും ചെയ്തിരുന്നു.എന്നാൽ മോഹൻദാസിൽ പരിവർത്തനം ഉണ്ടാക്കിയത് രണ്ട് നാടകങ്ങളാണ്. ഒന്ന് രാജാ ഹരിശ്ചന്ദ്രനും മറ്റൊന്ന് ശ്രവണ കുമാരനും. ജീവിതത്തിൽ സത്യത്തെ മുറുകെ പിടിക്കാനുള്ള പ്രചോദനം രാജാ ഹരിശ്ചന്ദ്രനിൽ നിന്നാണ് 'മാതാപിതാക്കളെ ശുശ്രൂഷിക്കാനും അനുസരിക്കാനും പ്രേരണ ശ്രവണകുമാരനിൽ നിന്നാണ്.
മോഹൻ ദാസ് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് 13-ാം വയസ്സിൻ കസ്തൂർബ യെ വിവാഹം കഴിച്ചു. അവർ നിരക്ഷരയായിരുന്നെങ്കിലും ഗാന്ധിജി അവരെ പഠിപ്പിച്ചു .മെട്രിക്കുലേഷൻ പാസായ ശേഷം ഉപരി പഠനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിൽ പോകാൻ തീരുമാനിച്ചു. പോകുന്നതിനു മുമ്പ് അദ്ദേഹം അമ്മയ്ക്കു കൊടുത്ത വാക്ക് ലണ്ടനിൽ ക്യത്യമായി പാലിക്കപ്പെട്ടു.മദ്യമോ മാംസമോ ഉപയോഗിക്കില്ല എന്നതായിരുന്നു അത്.അങ്ങനെ അദ്ദേഹം ജീവിതാന്ത്യം വരെ പൂർണ സസ്യഭുക്കായിത്തീർന്നു. മാത്രമല്ല സസ്യാഹാരത്തിന്റെ മഹത്വത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും വെജിറ്റേറിയൻ ക്ലബ്ബിൽ അംഗമാവുകയും ചെയ്തു. അവിടെ വച്ചാണ് ഭഗവത് ഗീത ആഴത്തിൽ പഠിക്കുകയും അതിന്റെ അർഥം ഉൾക്കൊണ്ട് തന്റെ ജീവിതത്തിൽ പ്രായോഗിക മാറ്റങ്ങൾ വരുത്തിയതും. അദ്ദേഹം ഹിന്ദുധർമത്തെ ആഴത്തിൽ പഠിച്ചു.അതോടൊപ്പം ബൈബിളും ഖുറാനും പഠിച്ചു.1891 ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഗാന്ധിജി ഇന്ത്യയിൽ തിരികെ എത്തി.
രാജ്കോട്ട് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹത്തിന് ആദ്യ കേസ് പറയാൻ പേടി തോന്നുകയും', പിന്നീട് കേസ് എഴുതി കൊടുക്കുന്ന ജോലിയിൽ ഏർപ്പെടുകയും ചെയ്തു.തുടർന്ന് ഗാന്ധിജിയുടെ ജ്യേഷ്ടൻ അദ്ദേഹത്തെ അബ്ദുള്ള സേട്ട് എന്ന സൗത്ത് ആഫ്രിക്കൻ വ്യാപാരിയുടെ കമ്പനിയിൽ വക്കീലായി ജോലി ചെയ്യുവാൻ പ്രേരിപ്പിച്ചു.അങ്ങനെ 1893 ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കപ്പൽ കയറി.
മറ്റുള്ള വക്കീലന്മാർക്ക് കേസ് പറഞ്ഞു കൊടുക്കുക എന്നതായിരുന്നു ജോലി വർണ്ണവിവേചനം കൊടികുത്തിവാഴുന്ന കാലമായെന്ന് ആഫ്രിക്കയിൽ അവിടെ ആർക്കും ട്രെയിനിൽ വെള്ളക്കാരുടെ കൂട ഫസ് ക്ലാസിലോ സെക്കൻഡ് ക്ലാസിലെ യാത്ര ചെയ്യാൻ പറ്റില്ലായിരുന്നു. ഒരിക്കൽ ഗാന്ധിജി വെള്ളക്കാരുടെകൂടെ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്തതിന് അദ്ദേഹത്തെ മർദ്ദിക്കുകയും ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് എറിയുകയും ചെയ്തു. ഗാന്ധിജി ഇതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിച്ചു കുറച്ചുസമയം കേസ് എടുക്കുകയും, ബാക്കിയുള്ള സമയം അന ആചാരങ്ങൾക്കെതിരെ ആയി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി ഇന്ത്യക്കാർ അനുഭവിക്കുന്ന യാതനകളെകുറിച്ച് ചർച്ച ചെയ്യുകയും അവരുടെ ശുചിത്വ കുറവാണ് ഇതിനെല്ലാം കാരണം എന്ന് അദ്ദേഹം വിശ്വസിച്ചു ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മതപരമായ കൂടുതൽ കാര്യങ്ങൾ പഠിക്കുകയുണ്ടായി അങ്ങനെ അദ്ദേഹം താമസിയാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധിക്കുകയും ഇതിൻറെ ഭാഗമായി കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതോടെ ഇന്ത്യക്കാരുടെ അവകാശവാദങ്ങൾ ചർച്ച ചെയ്യുകയും
ഇന്ത്യക്കാരായ തൊഴിലാളികളുടെ കരാർ നിയമത്തിന് എതിരായി പ്രവർത്തിക്കുകയും ചെയ്തു ഇതിനിടയിൽ സസ്യ ആഹാരത്തെ കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്തു. 1886 അദ്ദേഹം തന്നെ നാട്ടിലേക്ക് തിരിച്ചു പോവുകയും ഭാര്യയെയും കുട്ടികളെയും കൂട്ടി ആഫ്രിക്കയിൽ തിരിച്ചെത്തുകയും ചെയ്തു .1896 കറുത്തവർഗക്കാർ വോട്ടവകാശം വിലക്കിക്കൊണ്ട് നിയമം വരാൻ തീരുമാനിച്ചപ്പോൾ ഇതിൽ പോരാടാൻ ഗാന്ധിജി തീരുമാനിച്ചു . നിയമസഭയിൽ അവതരിക്കപ്പെട്ട ബില്ലുകൾക്ക് എതിരായി കുറെ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു അദ്ദേഹത്തിൻറെ സഹായമനസ്കത യാണ് എന്നെ കൂടുതൽ സ്വാധീനിച്ചത്.
അങ്ങനെ 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി യും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് അവിടെ പ്രമേയം പാസാക്കുകയും അങ്ങനെ ഗോപാലകൃഷ്ണ ഗോഖലെയുടെ കൂടെ പല സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോകുകയും അവരുടെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു സ്വാതന്ത്ര്യസമരം എന്ന പുതിയ ആശയം തുടങ്ങിയ മഹത് വ്യക്തിയാണ് ഗാന്ധിജി. 1915 ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തുകയും ഇന്ത്യയൊട്ടാകെ സന്ദർശിക്കുകയും ചെയ്തു ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ ,സത്യം, അസ്തേയം ,അപരിഗ്രഹം ,ബ്രഹ്മചര്യം എന്നിവ ചെയ്യണം എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു . അദ്ദേഹം ഖാദി പ്രസ്ഥാനത്തിന് രൂപം കൊടുത്തു . 1980 കളിൽ നടന്ന സമരത്തെ തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് അത് ഒത്തുതീർപ്പ് ആക്കുകയും ചെയ്തു. പിന്നീട് ഉപ്പു-പാകത്തിന് ചുമത്തിയ നിയമത്തെ തുടർന്ന് 1930 മാർച്ച് 12ന് സബർമതിയിൽ നിന്നും ഗാന്ധിജിയും 78 അനുയായികളും ഉപ്പ് സത്യാഗ്രഹം നടത്തി ഏപ്രിൽ അഞ്ചിന് അദ്ദേഹം കടപ്പുറത്ത് എത്തുകയും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു." സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് " ഒരുപിടി ഉപ്പു കൊണ്ട് ഇന്ത്യയിലുള്ള ആളുകളുടെ മനസ്സിൽ അഗ്നിപകർത്തുകയായിരുന്നു ഗാന്ധിജി . അവിടെനിന്ന് ബ്രിട്ടീഷ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അതിനെ പ്രതിഷേധിച്ച് വലിയ പ്രക്ഷോഭങ്ങൾ അല്ല അടിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആത്മാർത്ഥതയും സത്യസന്ധതയും ലളിതജീവിതവും എല്ലാമെല്ലാമാണ് എന്നെ സ്വാധീനിച്ചത് എൻറെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ പരിശ്രമിക്കും.
ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകമാണ് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ".(MY STORY OF MY EXPRIMENTS WITH TRUTH)
[[Verification|name=Manu Mathew| തരം= ലേഖനം }}
|