Schoolwiki സംരംഭത്തിൽ നിന്ന്
നിലാവുള്ള രാത്രിയിൽ
അതിമനോഹരമായ ചന്ദ്രതിലകത്താൽ ശോഭിച്ച ആകാശം. അതിൽ മെല്ലെ മെല്ലെ ചലിക്കുന്ന മേഘങ്ങൾ. മേഘങ്ങൾക്ക് ഇടയിലൂടെയും ആകാശപ്പരവതാനിയിലൂടെയും ഭൂമിയെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ,അവയെ നോക്കി ചിരിക്കുന്ന വൃക്ഷലതാദികൾ,വിശ്രമത്താൽ മയക്കമായ പക്ഷികൾ, ഉറക്കത്തിന്റെ വക്കിൽ വീഴുന്ന ചെടികൾ.എങ്ങും നിശ്ശബ്ദത. എന്നാൽ ഇടക്കിടെ രാത്രിയുടെ നിശ്ശബ്ദതയെ ഉണർത്താൻ ചീവീടുകൾ ശ്രമിക്കുന്നു. ആകാശത്തിലെ ചന്ദ്രൻ ഈ നിശബ്ദതയെ നോക്കി സന്തോഷിക്കുന്നു. ചില വീടുകളിൽ കുട്ടികളുടെ ബഹളമാണ്. എന്നാൽ അത് ഒരു തരം മധുരമാണ് .എന്നാൽ ഇതിനിടയിലും രാത്രിയെ ഭയപ്പെടുന്നവരുണ്ട് .പലരും പുലരിയിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴേ നടത്തുന്നുണ്ട് .ഈ സമയത്ത് വീടുകളിലെ വെളിച്ചം പെട്ടെന്ന് അണയുന്നു കാരണം ഗ്രാമങ്ങളിൽ പവർക്കട്ട് സാധാരണമാണ്.
ചിലർ നിലാവിന്റെ മനോഹാരിതകണ്ട്
നോക്കി നിൽക്കുന്നു. ചിലർ ഭയത്താൽ
ഗൃഹത്തിനുള്ളിൽതന്നെ . എന്നാൽ മഞ്ഞിന്റെ കുളിരും, ചന്ദ്രന്റെ ശോഭയും,വൃക്ഷങ്ങളുടെ ഉറക്കവും നിശബ്ദതയും എന്നെ മനോഹരമായ മറ്റൊരു സ്വപ്നലോകത്തിലേക്ക് നയിച്ചു .ഞാൻ ചിന്തിച്ചു .. എന്തുകൊണ്ടാണ് ഞാൻ ആസ്വദിക്കുന്ന ഈ പ്രകൃതിയുടെ മനോഹാരിതയെ എല്ലാവരും
ഒരുപോലെ സ്നേഹിക്കാത്തത് .ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം? ഇനി ഉത്തരം കിട്ടുമോ എന്ന് അറിയില്ല .ഉത്തരം കിട്ടുമെന്ന
വിശ്വാസത്തിൽ ഞാൻ......
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|