ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ കാർന്നുതിന്നുന്ന വൈറസാ യി മാറി കഴിഞ്ഞു  കൊവിഡ് എന്ന മഹാമാരി. അമേരിക്ക, ഇറ്റലി പോലുള്ള  വലിയ രാജ്യങ്ങൾ പോലും  ഇതിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. അവർക്ക് പോലും ഇതിനോട് പൊരുതി ജയിക്കാൻ കഴിഞ്ഞിട്ടില്ല.24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ജീവനാണ്  കൊറോണ മൂലം പൊലിഞ്ഞു കൊണ്ടിരിക്കുന്നത് . രോഗം പകരുന്നത് തടയുക എന്നത് മാത്രമാണ്  ഈ രോഗത്തിൽ നിന്നും നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗം. അതിനായി നാം മുൻകരുതലുകൾ എടുക്കേണ്ടതാണ് .കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുകയും പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും  തൂവാല ഉപയോഗിക്കുകയും ഹസ്തദാനം ഒഴിവാക്കുകയും എപ്പോഴും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക .  ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക .60 വയസ്സിന് മുകളിൽ ഉള്ളവരും കുട്ടികളും പരമാവധി പുറത്തിറങ്ങാതി രിക്കുക .പോലീസുകാർ നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് രാപകലില്ലാതെ കഷ്ടപ്പെടുന്നത്. അവരുടെ ജോലി ഭാരം കൂടാതെ നാം സ്വയം നിയന്ത്രിക്കുക തന്നെ വേണം.
 13 ലക്ഷം ആളുകൾക്ക്  ഇതിനോടകം രോഗം സ്ഥിരീകരിച്ചു. പതിനായിരക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി. ഈ മഹാമാരിയെ  തോൽപ്പിക്കുന്നതിനുവേണ്ടിയാണ് സർക്കാരും ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നത് . ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് സൗജന്യറേഷൻ റേഷനും സാമൂഹിക കിച്ചനുകളും  സർക്കാർ  ആരംഭിച്ചത്. ലോക്ക് ഡൗൺ വിജയകരമായി പൂർത്തിയാക്കേണ്ടത്   ഓരോരുത്തരുടെയും   കടമയാണ് . രാജ്യ നന്മയ്ക്ക് നമുക്ക് ഒരുമിച്ച് പോരാടാം രോഗം പടർന്നു പിടിക്കാതിരിക്കാൻ നാമോരോരുത്തരും  ശ്രദ്ധിക്കേണ്ടതാണ്. പഴയതുപോലെയുള്ള  നമ്മുടെ സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരാൻ  നമുക്ക്  സർക്കാരിനൊപ്പം  ആരോഗ്യ പ്രവർത്തകർക്കൊപ്പം പോരാടാം ........ഈ മഹാമാരിക്കെ തിരെ കൈകോർക്കാം........ ചങ്ങലകൾ പൊട്ടിക്കാം........


അദ്വൈത് ബി
3 ടി കെ എം എൽ പി എസ് മാന്ത‍ുര‍ുത്തി
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം