ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഒരു മാലാഖയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മാലാഖയുടെ നൊമ്പരം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മാലാഖയുടെ നൊമ്പരം

സന്തോഷമാം എൻ ജീവിതത്തിൽ
മുൾക്കിരീടം നിറഞ്ഞൊരു രൂപമായ്
വന്നൊരു ഭീകരനാം കോവിഡ്.
എന്തിനായ് വൈറസേ എന്നിലേക്ക് നീ
നിൻ ലക്ഷണം പറയാതെ ചേർന്നിരുന്നു?
തടവറ പോലുള്ള ഐസൊലേഷൻ
തടവുകാരിയായിന്നു ഞാൻ.
പ്രാണനാം നാഥനും, പൊന്നോമന മക്കളും,
ഏറെ ദൂരെയായ് ഇന്ന് മാറിയല്ലോ.
എന്റെ പിഞ്ചോമന മക്കളെ കൊഞ്ചിക്കാൻ
ചുംബിക്കാൻ ഞാനിന്നർഹയല്ല.
പോസിറ്റീവോ നെഗറ്റീവോ എന്നറിഞ്ഞീടാൻ
സഖിമാരാം മാലാഖമാർ പരിശോധിച്ചീടുന്നു.
പോസിറ്റീവാം രൂപത്തിലെൻ മുന്നിലായ്
കാലനോ കയറുമായ് കാത്തുനിൽപൂ.
ഇന്നും ഞാനഗ്രഹിച്ചീടുന്നു
ഈ ഫലം നെഗറ്റീവായ് മാറിയെങ്കിൽ!
എന്റെ പൊന്നോമനകൾ തൻ കൊഞ്ചലും
കളമൊഴികളും കണ്ട് കൊതി തീർത്തിടട്ടെ.
അകന്നു പോകൂ നീ സൂഷ്മാണു
ഞാനെന്റെ ജീവിതം ജീവിക്കട്ടെ.
കാണുന്നു വെട്ടം അകലെയെങ്ങോ
പ്രതീക്ഷ തൻ നൽ പ്രകാശമേളം.

സൈനബ് എസ്
5 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത