സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗങ്ങളും അതിജീവനവും..
രോഗങ്ങളും അതിജീവനവും..
ഈ ലോകത്തിൽ പലവിധത്തിലുള്ള രോഗങ്ങളുണ്ട്. അവ പകരുന്നതെല്ലാം വ്യത്യസ്ത രീതികളിലാണ്. സാധാരണ പനി, അഞ്ചാo പനി, ക്ഷയം , തുടങ്ങിയവ എല്ലാം വായുവിലൂടെയാണ്. ഭക്ഷണത്തിലൂടെയും ജലം വഴിയും പകരുന്നവയാണ് എലിപ്പനി , കോളറ , എന്നിവ. ഇത് കൂടാതെ ഈച്ചയിലൂടെയും കൊതുകിലൂടെയും മനുഷ്യനിൽ നിന്നും മനുക്ഷ്യനിലേക്കും പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. കൊതുകിൽ നിന്നും പകരുന്ന രോഗങ്ങളിൽനിന്നും രക്ഷ നേടാൻ വേണ്ടി നമ്മൾ Dry -Day ആചരിക്കുന്നു. ആഴചയിൽ ഒരിക്കലാണ് നമ്മൾ Dry -Day ആചരിക്കുന്നത്. ഈ ദിവസം നമ്മൾ ചിരട്ടയിലും പഴയ കളിപ്പാട്ടങ്ങളിലും പൊട്ടിയ കലങ്ങളിലും ടെറസിലും എല്ലാം കെട്ടികിടക്കുന്ന ജലം ഒഴിച്ചുകളയുന്നു. ഒരു കൊതുകിന്റെ മുട്ട പൊട്ടുന്നതിനു 8 ദിവസമാണ് അവശ്യo. Dry -Day യിലൂടെ നമുക്ക് കൊതുക് പെരുകുന്നത് തടയാം. ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരി അല്ലെങ്കിൽ കോവിഡ് -19. നമ്മൾ ഇതിനെ തടയാനായി lock down ആചരിക്കുകയാണ്. ഈ വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്. ഈ വൈറസിനെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ നമുക്ക് സാമൂഹിക അകലം പാലിക്കാം. അതിനായി കുറച്ചുകാര്യങ്ങൾ കൂടി നമ്മൾ ചെയ്യണം. പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം, 70%ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ രണ്ടും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ഉപയോഗിച്ച മാസ്കുകൾ പൊതുസ്ഥലത് ഉപേക്ഷിക്കരുത്. അങ്ങനെ ഉപേക്ഷിച്ചാൽ മൃഗങ്ങൾ അത് കടിച്ചെടുക്കുകയും അതുവഴി കൊറോണ ഉള്ള വ്യക്തി ഉപയോഗിച്ചതാണെങ്കിൽ അവയ്ക്ക് രോഗം വരുവാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ട് നമുക്ക് കൊറോണയെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം