ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspuduppadi (സംവാദം | സംഭാവനകൾ) (പുതിയ താള്‍: എന്റെ നാട് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാട…)

എന്റെ നാട് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ് പുതുപ്പാടി ഗവണ്മെന്‍റ് ഹൈസ്കൂള്‍സഥിതി ചെയ്യുന്നത്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളില്‍നിന്നു നോക്കിയാല്‍ചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബര്‍തോട്ടങ്ങളും തെങ്ങിന്‍തോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴില്‍മേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വന്‍കിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെന്‍റ് ഹയര്‍സെക്കന്ററി സ്കൂള്‍പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എല്‍പി, യൂ പി സ്കൂളുകള്‍എം.ജി.എം. ഹൈസ്കൂള്‍തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങള്‍. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളില്‍നിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.