Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം നല്ല ശീലം
ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിലെ ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കിട്ടുവും മിട്ടുവും. കിട്ടു നല്ല വികൃതിയായിരുന്നു. ആരുപറഞ്ഞാലും കേൾക്കാത്ത സ്വഭാവം. എന്നാൽ മിട്ടു അച്ചടക്കമുള്ളവനും ക്ഷമയുള്ളവനും ശുചിത്വം പാലിക്കുന്നവനും ആയിരുന്നു. ഒരു ദിവസം കിട്ടുവും മിട്ടുവും കൂട്ടുകാരു മായി കളിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുമ്പോൾ മഴ പെയ്തു. ആ സമയത്ത് എല്ലാവരും അവരുടെ വീട്ടിലേക്ക് ഓടി. എന്നാൽ കിട്ടു മാത്രം ചളി വെള്ളത്തിൽ കളിക്കാൻ നിന്നു. മിട്ടു വീട്ടിൽ വന്ന് ശരീരം ശുചിയാക്കുകയും വസ്ത്രം മാറുകയും ചെയ്താണ് അവൻ വീട്ടിനുള്ളിൽ കയറിയത്.ഇത് കണ്ട് വന്ന കിട്ടു അവനെ നീ ഒരു വൃത്തികാരൻ എന്ന് പറഞ്ഞു കളിയാക്കി. കിട്ടു ആണേൽ കൈ കഴുകാതെയും ശരീരം വൃത്തിയാക്കാതെയും വീട്ടിൽ കയറുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അത് കണ്ട അമ്മ അവനെ ചീത്ത പറഞ്ഞു. ശുചിത്വ ശീലമില്ലാത്തതിനാൽ കുട്ടുവിന് അസുഖം വരികയും ചെയ്തു. അപ്പോഴാണ് മിട്ടുവിന്റെ നല്ല ശീലങ്ങൾ കിട്ടുവിന് മനസ്സിലായത്.അന്നുമുതൽ അവനും നല്ല ശീലങ്ങൾ പഠിക്കാൻ ശ്രമിച്ചു. ഈ കൊറോണ കാലം വളരെ ശുചിത്വത്തോടെ നേരിടാൻ അവർക്ക് കഴിഞ്ഞു.
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ]]
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|