ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി! മനുഷ്യാ ജാഗ്രത പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വികൃതി! മനുഷ്യാ, ജാഗ്രത പാലിക്കൂ

മാനവരാശിക്ക് അത്ഭുതപ്പെടുത്തുന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന ചൈന എന്ന രാഷ്ട്രത്തിൻറെ ഒരു ചെറിയ പ്രദേശത്ത് നിന്നും ഉടലെടുത്ത നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ് കൊറോണ. ജനസമൂഹമേ, ഈ രോഗം ലോകത്തുടനീളം അനുഭവിക്കാനുള്ള കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? എൻറെ ഊഹ ബോധത്തിൽ നിന്ന് മനസ്സിലാക്കിയത് പ്രകൃതി എന്ന അമ്മയെ നാം ഉപദ്രവിക്കും തോറും വികൃതി എന്നോണം നമ്മളിലേക്ക് പാറിപ്പറന്ന എത്തിയ ഒന്നാണ് ഈ രോഗം. ഈ രോഗം നമുക്കൊരു വലിയ പാഠം നൽകുന്നുണ്ട്. പടുകൂറ്റൻ സാമ്രാജ്യത്തിന് ഉടമയായ, ആരുടെ മുന്നിലും മുട്ടുകുത്താത്ത, ലോക ഭാഷയിൽ അറിയപ്പെടുന്ന അമേരിക്ക പോലും ഇന്നേവരെ ഒരു മരുന്നും ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല,ജാഗ്രത അല്ലാതെ .ജാഗ്രത നാം കൈവിടരുത് ജാഗ്രത എത്രത്തോളം നമ്മുടെ ജീവിതത്തിൽ ആവശ്യമാണെന്ന് രോഗം നമുക്ക് കാണിച്ചു തരുന്നു. ഏതു പ്രതിസന്ധി നേരിട്ടാലും ജാഗ്രത നാം മുറുകെപിടിക്കുക. ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗം" ജാഗ്രത", ഈ മഹാമാരിയുടെ കാരണത്താൽ ലോകമെമ്പാടും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യവസായം, നിർമ്മാണം, ഗതാഗതം ഇങ്ങനെയുള്ള എല്ലാ മേഖലകളിലും സ്തംപനം നേരിട്ടു. മനുഷ്യസമൂഹം പേടിയിൽ അകപ്പെട്ടു.

അകലം പാലിക്കാത്ത ബന്ധുമിത്രാദിക___ പോലും അഖണ്ഡത പ്രത്യക്ഷപ്പെട്ടു. തമ്മിൽ തമ്മിൽ കണ്ടുമുട്ടുന്നു നേരം ഹസ്തദാനം പോലും നിരോധിക്കപ്പെട്ടു. ഇതെല്ലാം ഉണ്ടാകാനുള്ള കാരണം നാം സ്വയം പ്രകൃതിയോട് കാണിച്ച് വികൃതിയാണ് . കൊറോണക കാരണം നാം ഒരിക്കൽ കാട് വെട്ടി നശിപ്പിച്ചു മൃഗങ്ങളെല്ലാം നാട്ടിലേക്ക് വരുത്തി. നാം കഴിച്ചിരുന്ന ഫാസ്റ്റ് ഫുഡിനെ യും ബിരിയാണിയും അടിമയായി മാറിയിരുന്ന് തെരുവുനായ്ക്കൾ ഇപ്പോൾ ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുകയാണ്. നമ്മുടെ ഇടയിൽ കളി കളിച്ചു നടക്കുന്നകുഞ്ഞുമക്കളെ തെരുവു നായ്ക്കൾ കടിച്ചു കീറുക യാണ് അതുപോലെ കോഴി ഫാമിലിയും അങ്ങനെയുള്ള എല്ലാ മേഖലയിലും ഭക്ഷണം കിട്ടാതെയായി അവയെല്ലാം ചത്തൊടുങ്ങി. എന്നാൽ ഈ മഹാമാരി ജനങ്ങളുടെ പ്ലാസ്റ്റിക് വലിച്ചെറിയൽ ഉം വാഹനം കഴുകലും മൃഗങ്ങളുടെ കുളിപ്പിക്കലും നിശ്ചലം ആയതുകൊണ്ട് നദികൾക്ക് ആശ്വാസമായി. ജനങ്ങളുടെ ആട്ടും തുപ്പും സഹിക്കവയ്യാതെ വഴിമുട്ടിയ ജലസസ്യങ്ങൾ മത്സ്യങ്ങള് കളകള ശബ്ദത്തോടെ ഒഴുകി എന്ന നദികൾ ഇവയെല്ലാം ഈ പ്രതിസന്ധിയിൽ അതിജീവിക്കാൻ തുടങ്ങി നാം പ്രകൃതിയോട് പിണങ്ങിയാൽ അതിരൂക്ഷമായ പ്രകൃതി നമ്മോട് പിണങ്ങും ഞാൻ ഇത്രത്തോളം പറഞ്ഞത് കൊണ്ട് എൻറെ പ്രകൃതിയെ ഞാൻ നന്നാവും എന്ന് വിചാരിക്കുന്നത് കൊണ്ട് എനിക്ക് അത് സാധിക്കണമെന്നില്ല,എന്നാൽ നമ്മൾക്ക് സാധിക്കും നമ്മുടെ ഈ സമൂഹത്തിന് സാധിക്കും എല്ലാം മഹാമാരികൾ നാം നേരിടുന്നത് പോലെ ഈ കൊറോണ എന്ന മഹാമാരിയും നാം നേരിട്ട് നമ്മുടെ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സന്തോഷത്തിൽ നമുക്ക് അതിജീവിക്കാം . ഒരിക്കൽ കൂടി ഞാൻ ഓർമ്മപ്പെടുത്തുന്നു. പ്രളയം, കൊറോണ നാളെ എന്താണ് വരാൻ പോകുന്നത് എന്ന് നമുക്ക് അറിയില്ല മനുഷ്യാ.... ഇനിയെങ്കിലും ഓർത്തുകൊള്ളുക! നാം പ്രകൃതിയോട് ചെയ്ത ഉപദ്രവത്തിന്റെ ഫലമായി പ്രകൃതി നമുക്ക് തിരിച്ചടി തന്നെ ആണ് നമ്മുടെ ഈ നാശനഷ്ടങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം അതുകൊണ്ട് "സൂക്ഷിച്ചാൽ നമുക്ക് നാളെ ദുഖിക്കേണ്ടി വരില്ല".

റഹ് മ. കെ.പി
9 H ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം