സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ക്ഷമ
ക്ഷമ
വർത്തമാന കാല ഘട്ടത്തിൽ ഏറെ നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്ന ഒന്നാണ് ക്ഷമ. ക്ഷമിക്കാൻ ഉള്ള കഴിവ് നഷ്ടം ആകുമ്പോൾ മനുഷ്യൻ ക്രോധം കൈക്കൊള്ളുന്നു. കൊല,കൊള്ള,നശീകരണം, തുടങ്ങി അനേക വിധ പാപ കർമങ്ങൾക്ക് വിധേയമാകുന്നു. ശീലങ്ങളിൽ ഏറ്റവും ഒന്നാമതായി വളർത്തേണ്ടത് ക്ഷമ ആണ്. ക്ഷമക്കു ഏറ്റവും ഉത്തമ ഉദാഹരണം ആയി എക്കാലവും ചൂണ്ടി കാട്ടുന്നത് ഭൂമി ദേവിയെ ആണ് . സർവ്വവും സഹിക്കുന്നവൾ. ചെറുപ്പത്തിലേ കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്ക് പകർന്നു കിട്ടേണ്ട അനേകം ശീലങ്ങളിൽ ഒന്നാണ് ക്ഷമ. ക്ഷമയോടെ വളർന്നു വരുന്ന കുട്ടി ഭാവിയിൽ ഏറ്റവും ഉയർന്ന സംസ്കാര സമ്പന്നൻ ആയിരിക്കും. തെറ്റിദ്ധാരണകൾ , പക, വിദ്വേഷം,അസൂയ തുടങ്ങിയവ ഒരുവന്റെ നേർ കോപം അഴിച്ചു വിടാൻ ഇടയാക്കും . അപരൻ അത് ക്ഷമയോടെ നേരിട്ടാൽ അവിടെ ആണ് ഉദാത്തമായ മൂല്യങ്ങൾ ഉണരുന്നത് . എല്ലാത്തിനോടും ക്ഷമിക്കാൻ കഴിയുന്ന ദൈവ വിശ്വാസിയായ ഒരു കർഷകൻ ഉണ്ടായിരുന്നു . അയാൾ തന്റെ പാടത്ത് നിലം ഒരുക്കി വിത്ത് വിതച്ചു. കാലാവസ്ഥ അനുകൂലം ആയിരുന്നിട്ടും അയാളുടെ പാടത്ത് മാത്രം വിത്ത് മുളച്ചില്ല. മറ്റുള്ള പാടങ്ങളിൽ മുള പൊട്ടുകയും ചെയ്തു . അയാൾ അടുത്ത കൊല്ലം വരെ കാത്തിരുന്നു . വീണ്ടും വിത്തിറക്കുകയും ചെയ്തു. തലേവർഷത്തെ അനുഭവം തന്നെ . ഒന്നും മുളച്ചില്ല. മൂന്നാം വർഷവും ആവർത്തിച്ചു. ഫലം അത് തന്നെ. നാലാം വർഷവും അയാൾ വിത്ത് പാകി . വീണ്ടും വീണ്ടും വിത്തിറക്കുന്ന ഇയാളെ മറ്റുള്ളവർ കൂകി വിളിച്ചു. പരിഹസിച്ചു. ഭ്രാന്തൻ എന്ന് വിളിച്ചു അധിക്ഷേപിച്ചു. ആരോടും അയാൽ എതിർത്തില്ല. ആ വർഷം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അയാളുടെ പാടത്ത് മുള പൊട്ടി . മുമ്പ് 3 വർഷങ്ങളിലും ആയാൾ വിതച്ച വിത്തുകളും മുളച്ചു. പാടം നിബിഡം ആയി . മറ്റ് വയലുകൾ ഒക്കെ തരിശായി പോയി. കൃഷിക്കാർ മുൻപ് ഒരിക്കലും കാണാത്ത വിധം ആർത്തുലഞ്ഞ് പാടം . ഭ്രാന്തൻ എന്ന് വിളിച്ചവർ എല്ലാം മാപ്പ് പറഞ്ഞു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം