എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി

ദുഃഖ ഭൂമി
<poem>

അന്യമാം പുഴുക്കളെ കണ്ടിടുന്നൊരീ രാശിയിൽ വർണ്ണ ഭേദങ്ങളിൽ പായുന്നൊരീ ഭൂമി ഹരിത വർണ്ണത്തിൽ മുങ്ങി- ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- ങ്ങു പോയ്‌ മനുഷ്യ മൃഗങ്ങളേ ? ത്വങ്മാംസമെല്ലാം സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും കാൺക നമ്മൾ ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ വിഷം ചീറ്റും ഭൃത്യർ ചുറ്റും അരുതരുത് മക്കളെ എന്തിനീ അമ്മ ഭൂമാതാവിനോടനീതി കാട്ടുന്നു മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ നമുക്കീ ജന്മഭൂമി പിന്നിടും ദശാന്തരങ്ങൾ കാത്തിടും തീക്കനലുകൾ ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ.

<poem>
സേതുലക്ഷ്മി. പി
VI E MIUP School Kuttiadi
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത