എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ശീലമാക്കണം ശുചിത്വം

10:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshspottankad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടച്ചുപൂട്ടപ്പെട്ട ലോക് ഡൗൺ കാലത്തിനുശേഷവും ശുചിത്വപാഠങ്ങൾ നാം ശീലിച്ചേ തീരൂ.പ്രധാനമായും വ്യക്തിശുചിത്വം.അത് ജീവിതത്തിന്റെ ഭാഗമാക്കണം.കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകുക,ഇടയ്ക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കുക പൊതുസ്ഥലത്തു തുപ്പാതിരിക്കുക വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നമുക്കു ശ്രദ്ധിക്കാം.അകലം പാലിക്കൽ കൈകഴുകസാനിറ്റൈസറിന്റെ ഉപയോഗം എന്നിവ ജീവിതശൈലിയാക്കവുന്നതേയുള്ളൂ.വ്യക്തിശുചിത്വമാണ് കൊറോണവൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.

          ലോക്ഡൗണിനുശേഷമുള്ള പ്രാഥമികഘട്ടത്തിൽ അധികം ശ്രദ്ധ വേണം.അധികൃതരുടെ ഭാഗത്തു നിന്ന് നിർബന്ധനിയന്ത്രണം ഉണ്ടായില്ലെങ്കിലും നാം ബോധപൂർവം സാമൂഹ്യഅകലം പാലിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പുക മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമങ്ങളാൽ സർക്കാർ പൂർണമായും ഇല്ലാതാക്കണം.കോവിഡ് 19 പോലുള്ള മഹാമാരികൾ വ്യക്തിയുടെയും സമൂഹത്തിന്റെയും ശുചിത്വശീലങ്ങളിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുകതന്നെ ചെയ്യും


ഡെൽഫിൻ ജോർജ് 10 C പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059