ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മാരി

നാടിനെ നടുക്കുവാൻ
വന്നിടും കോറോണയെ
നാടിനൊപ്പം നിന്ന് നാം
തളയ്ക്കണം തളയ്ക്കണം

ഓഖിയെ തളർത്തിയ
നിപ്പയെ തുരത്തിയ
പ്രളയകാലം താണ്ടിയ
വിശ്വദീപമാണു നാം

കേളികേട്ട കേരള
മണ്ണിൽ നാം പണിയണം
അന്യനാടിനൊക്കെയും
നല്ല നല്ല മാതൃക

പേടി വേണ്ട ഒട്ടുമേ
വേണം നമുക്ക് ജാഗ്രത
നാടിനൊപ്പം നിൽക്കുക
വൃത്തിയോടെ നിൽക്കുക

കാവലുണ്ട് നായകർ
വേവലാതി എന്തിന്
അതിജീവനത്തിൻ
ഗാഥകൾ രചിച്ചു നാം

കുതി കുതിച്ചു പോവുക
വിജയം നേരിടും വരെ

നജ ഫാത്തിമ
6 A ശങ്കരവിലാസം യു.പി സകൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത