ഉള്ളടക്കത്തിലേക്ക് പോവുക

ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മാരി

നാടിനെ നടുക്കുവാൻ
വന്നിടും കോറോണയെ
നാടിനൊപ്പം നിന്ന് നാം
തളയ്ക്കണം തളയ്ക്കണം

ഓഖിയെ തളർത്തിയ
നിപ്പയെ തുരത്തിയ
പ്രളയകാലം താണ്ടിയ
വിശ്വദീപമാണു നാം

കേളികേട്ട കേരള
മണ്ണിൽ നാം പണിയണം
അന്യനാടിനൊക്കെയും
നല്ല നല്ല മാതൃക

പേടി വേണ്ട ഒട്ടുമേ
വേണം നമുക്ക് ജാഗ്രത
നാടിനൊപ്പം നിൽക്കുക
വൃത്തിയോടെ നിൽക്കുക

കാവലുണ്ട് നായകർ
വേവലാതി എന്തിന്
അതിജീവനത്തിൻ
ഗാഥകൾ രചിച്ചു നാം

കുതി കുതിച്ചു പോവുക
വിജയം നേരിടും വരെ

നജ ഫാത്തിമ
6 A ശങ്കരവിലാസം യു.പി സകൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത