സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കണ്ണിലുണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1 (സംവാദം | സംഭാവനകൾ) (' ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                                                     കണ്ണിലുണ്ണി

ഒരിടത്തൊരിടത്ത്, രാമു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. മിടുക്കനായിരുന്നു രാമു. അവൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്. ക്ലാസിലെ ഫസ്റ്റാണ് അവൻ, അതുപോലെ നാട്ടുകാരുടെ കണ്ണിലുണ്ണിയുമായിരുന്നു. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിതമാണ് അവന്റേത്. വീടും പരിസരവും വൃത്തിയാക്കിയിടാൻ അവനെപ്പോഴും ശ്രദ്ധിച്ചിരുന്നു. അവന് ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ട്. അവൻ അതിലെ ചെടികളെ എല്ലാം നന്നായി പരിപാലിച്ചിരുന്നു. അവന്റെ ഓരോ പിറന്നാളിനും ഓരോ വിത്ത് നടുക എന്നത് അവന്റെ ശീലമായിരുന്നു. ഏപ്രിൽ 27, അവന്റെ പന്ത്രണ്ടാം ജന്മദിനം എത്തിച്ചേർന്നു. അവധിക്കാലമാണ്, അച്ഛനേയും അമ്മയേയും ജോലിയിൽ സഹായിച്ചു. എല്ലാം തീർത്തശേഷം അവൻ ഓർത്തു, എന്റെ ജന്മദിനം അല്ലേ, കൂട്ടുകാരൻ രാജുവിന്റെ വീട്ടിൽ പോകാം. രാജുവിന് പൂക്കൾ ഒരുപാട് ഇഷ്ടമാണ്. അതിനാൽ താൻ നട്ടുവളർത്തിയ റോസാച്ചെടിയിൽനിന്നും പൂ പറിച്ച് അവനു നൽകാം. രാമു അച്ഛനോടും അമ്മയോടും അനുവാദം വാങ്ങി പോകാൻ ഒരുങ്ങി. താൻ അങ്ങോട്ടു വരുന്നുണ്ട് എന്ന് കൂട്ടുകാരനെ വിളിച്ചറിയിച്ചു. എന്നിട്ട് അവന്റെ സൈക്കിൾ എടുത്ത് പൂക്കളുമായി ഇറങ്ങി. കൂട്ടുകാരൻ രാജു അവനെ കാത്ത് റോഡിൽ നിൽപ്പുണ്ടായിരുന്നു. രാമു റോസാപ്പൂ രാജുവിന്റെ കൈയിലേക്കു കൊടുത്തിട്ട് സൈക്കിളിൽ നിന്നിറങ്ങി, അപ്പോഴാണ് രാമു ശ്രദ്ധിച്ചത്, വല്ലാത്ത ദുർഗന്ധം…റോഡിന്റെ ഒരു വശം മുഴുവൻ മാലിന്യം നിറ‍ഞ്ഞ് കിടക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറഞ്ഞ് കൂത്താടികൾ കിടക്കുന്നു. രാമു ചോദിച്ചു: രാജൂ, ഇവിടെ എന്താ മാലിന്യം നിറഞ്ഞുകിടക്കുന്നത്? നമുക്ക് ഇത് ഇപ്പോൾതന്നെ നീക്കം ചെയ്യണം. രാജു ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും തന്റെ കൂട്ടുകാരന്റെ കൂടെ ശുചീകരണം തുടങ്ങി. അല്പസമയംകൊണ്ടുതന്നെ കുട്ടികൾ ഒന്നിച്ച് ചപ്പുചവറുകളും പ്ലാസ്റ്റിക്കുമെല്ലാം നീക്കം ചെയ്തു. ഇവരുടെ അദ്ധ്വാനം കണ്ട നാട്ടുകാർ അത്ഭുതപ്പെട്ടു. കുട്ടികൾ അവിടെ ഒരു ബോർഡും സ്ഥാപിച്ചു, "ഇവിടെ മാലിന്യം നിക്ഷേപിക്കരുത്". അതോടെ ആ പ്രദശത്തു താമസിക്കുന്ന വരുടെ പല അസുഖങ്ങളും മാറി. കുട്ടികളുടെ ഈ പ്രവൃത്തി ന്യൂസ് ചാനലുകളിലും മറ്റും എത്തി. അവിടുത്തെ എം.എൽ.എ കുട്ടികളെ അഭിനന്ദിച്ചു. എം.എൽ.എ ഫണ്ടിൽനിന്നും നല്ലൊരു തുക നൽകി…. അവിടെ ഒരാശുപത്രി പണിതു… പലപ്പോഴും ദീർഘയാത്രചെയ്ത് ആശുപത്രിയിൽ എത്താൻ സാധിക്കാതെ പലരും മരിക്കുന്നത് ആ നാട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു, അതിനൊര വസാനമായി. നാട്ടുകാർക്കെല്ലാം സന്തോഷമായി… അങ്ങനെ രാമു ആ നാട്ടുകാർക്കും കണ്ണിലുണ്ണിയായി മാറി.

							അഞ്ജു കെ.സെബാസ്റ്റ്യൻ, 7ബി

സെന്റ് ജോർജ് യു.പി.സ്കൂൾ മൂലമറ്റം