ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/അമ്മ/ഒരുമ

10:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

എത്ര സുന്ദരമായൊരെൻ നാട്
എന്റെയീ കൊച്ചു കേരളനാട്
മാമലകളും കായലും കടലാലയും
മഞ്ഞണിഞ്ഞ പുൽമേടും പുഴകളും
ദൈവത്തിന്റെയീ പുണ്യനടിന്നിതാ
പൈതലില്ലാത്തൊരു വിദ്യാലയം പോൽ
കൊറോണ എന്നൊരു ചെറുജീവി തന്നുടെ
കൈപിടിയിലൊതുങ്ങി ഞെരിയുന്ന
ഇല്ല വിട്ടു തരില്ല ഞങ്ങളീ നാടിനെ
ഇനിയൊരു വൈറസിനും വിളയാടുവാൻ
ഞങ്ങൾ കേരളമക്കൾ താൻ സ്നേഹവും
ഐക്യവും നിശ്ചയദാർട്യവും ശക്തിയും
ഏതൊരു മാറിയും നിപയും പ്രളയവും
ഏതിനെയും നമ്മളോരുമിച്ചകറ്റിടും
ഭയം അല്ല ജാഗ്രത എന്നൊരു സന്ദേശം
മനാട്ടറിലേറ്റി പൊരുതി ജയിച്ചിടാം
വീട്ടിലിരുന്നും അകലം പാലിച്ചും
നമ്മൾ തുരത്തുമീ കൊടും പിശാചിനെ

രാഹുൽജിത്
4 ജി.എൽ.പി.എസ് വലയന്റകുഴി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത