എത്ര സുന്ദരമായൊരെൻ നാട്
എന്റെയീ കൊച്ചു കേരളനാട്
മാമലകളും കായലും കടലാലയും
മഞ്ഞണിഞ്ഞ പുൽമേടും പുഴകളും
ദൈവത്തിന്റെയീ പുണ്യനടിന്നിതാ
പൈതലില്ലാത്തൊരു വിദ്യാലയം പോൽ
കൊറോണ എന്നൊരു ചെറുജീവി തന്നുടെ
കൈപിടിയിലൊതുങ്ങി ഞെരിയുന്ന
ഇല്ല വിട്ടു തരില്ല ഞങ്ങളീ നാടിനെ
ഇനിയൊരു വൈറസിനും വിളയാടുവാൻ
ഞങ്ങൾ കേരളമക്കൾ താൻ സ്നേഹവും
ഐക്യവും നിശ്ചയദാർട്യവും ശക്തിയും
ഏതൊരു മാറിയും നിപയും പ്രളയവും
ഏതിനെയും നമ്മളോരുമിച്ചകറ്റിടും
ഭയം അല്ല ജാഗ്രത എന്നൊരു സന്ദേശം
മനാട്ടറിലേറ്റി പൊരുതി ജയിച്ചിടാം
വീട്ടിലിരുന്നും അകലം പാലിച്ചും
നമ്മൾ തുരത്തുമീ കൊടും പിശാചിനെ