ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തവളക്കല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
06:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = മുക്തി | color=5 }} പറമ്പിന്റെ വടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുക്തി

പറമ്പിന്റെ വടക്കേ മൂലയിൽ നിന്ന് പത്തു മീറ്റർ ഇടത്തേക്ക് വരണം. ഇവിടെയാണോ മാഷേ? അയ്യോ, മാറി. ഇവിടെ അല്ല. ദേ, ഇവിടെയൊന്നു കൊത്തി നോക്കിയേ. ഹും കൊള്ളാം. എന്റെ മണ്ണു വെട്ടിയുടെ തലപോയി. വമ്പൻ പാറയാ മാഷേ ഇവിടെ. എന്നാൽ പിന്നെ ഇവിടെ ആയിരിക്കണം. ഇത് രാധ ചേച്ചിയുടെ പറമ്പായല്ലോ മാഷേ. ദൈവമേ.... പറഞ്ഞതു നന്നായി. ഹോ. സ്ഥലം പിടികിട്ടുന്നില്ലല്ലോടാ. മാഷ് ഒരു കാര്യം ചെയ്യൂ. സുബിമോനെ വിളിച്ചുനോക്ക്. അവന് അറിയാമായിരിക്കും ശരിക്കുളള സ്ഥലം. അവനന്നു ഒരുപാട് വിഷമിച്ചതല്ലേ. ശരിയാ. അവൻ ദുബായിൽ പോയിട്ട് ഒരു വർഷമായി. അല്ലേ മാഷേ. അതെ മക്കളെ. നമ്മുടെ കുളം കിടന്നതു എവിടെയാടാ? അച്ഛനിപ്പോൾ പിടികിട്ടുന്നില്ല. ഫോൺ രമേഷിനു കൊടുക്കൂ അച്ഛാ. എടാ ആ ജാതിമരത്തിന്റെയടുത്തു നമ്മുടെ തവളക്കല്ലു കിടപ്പുണ്ട്. കല്ല് മാറ്റ്. എന്നിട്ട് അവിടെ കുഴിയ്ക്ക്. എടാ ആ തവളക്കല്ലു നീ മറന്നിട്ടില്ലല്ലേടാ. ഇല്ലടാ. എന്റെ അമ്മ എത്ര തുണി അലക്കിയ കല്ലാടാ അത്. നീ കുഴിച്ചോ? അവിടെ ഉറപ്പായിട്ടും വെള്ളം കിട്ടും. ഒരു നാട് മുഴുവൻ കുളിച്ചു നനച്ച കുളമാ അത്. മണ്ണിട്ട് മൂടിയപ്പോൾ ഞാൻ കരുതിയിരുന്നു ഇത് പുനർജനിയ്ക്കുമെന്ന്. എന്നാൽ പണി തുടങ്ങിയ്ക്കോ.

മീനാക്ഷി. പി. നായർ
8 E, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ