എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയേ
അതിജീവിക്കാം മഹാമാരിയേ
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച "നോവൽ കൊറോണ വൈറസ്" ഇത് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു നിലവിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് 25 ലക്ഷം ആളുകളിലെക്ക് വ്യാപിച്ചു കഴിഞ്ഞു .ലോകാരോഗ്യസംഘടന കോവിഡ്19 എന്ന് ഇതിന് പേരിട്ടു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ചൈനയിലാണ് . ഇറാനിലും മരണസംഖ്യ ഉയർന്നു 1960-കളിലാണ് ഈ വൈറസ് ആദ്യം തിരിച്ചറിഞ്ഞത് കൂടാതെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്നു. മൈക്രോസ്കോപ്പിൽ ഇവ കിരീടത്തിന്റെ ആകൃതിയാണ്. ഗോളാകൃതിയും ചുറ്റും കൂർത്ത മുള്ളുകൾ ഉള്ളവയാണ് അതിനാലാണ് ഇവയെ കോറോണ എന്ന് പേരിട്ടിരിക്കുന്നത്
എന്നാൽ ഗവേഷകർക്ക് ഇതുവരെ ഇതിൻറെ ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല. ഈ പറഞ്ഞതൊക്കെ മാറി മറിയുകയാണ് മരണ ം ഒന്നര ക്ഷം കടന്നു. രോഗബാധയുള്ള രാജ്യങ്ങൾ 80 ൽ നിന്ന് 193-ആയി. മരണനിരക്ക് എല്ലാ രാജ്യങ്ങളിലും അനുദിനം കൂടികോണ്ടിരിക്കുന്നു. ഏപ്രിൽ 23 ലോക ഭൗമ ദിനം ആയി ആചരിക്കുന്നു .നാം ഇത് പറയാൻ നമ്മുടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കുടുബങ്ങൾക്ക് വരുമാനം ഇല്ലാതെ ആയി . ആവശ്യങ്ങൾ നിറവേറ്റാൻ വയ്യാതായി എന്നാലും ആരും പട്ടിണി കിടക്കുന്നില്ല സർക്കാറുകൾ ആവശ്യമായ സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട് കൊറോണ വൈറസി നെ തുരത്തേണ്ടത് നമ്മുടെ ആവശ്യമാണ് എന്ന് കരുതി പ്രതിരോധിക്കുക. നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാം ലോക്ക് ഡൗ ൺ കാലം പഠനം കൃഷി വീട്ടിനുള്ളിലെ കളികൾ എന്നിവയുമായി മുന്നോട്ട് പോകാം എല്ലാവരും വീടുകളിൽ തന്നെ തുടരുക നമ്മൾ മലയാളികൾ എന്ത് വന്നാലും എല്ലാത്തി നെയും അതിജീവിക്കും "STAY HOME STAY SAFE" |