ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി

നമ്മുടെ ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഹാവ്യാധി ആണ് കൊറോണാ വൈറസ്. നമ്മുടെ ആരോഗ്യ മന്ത്രിയും, മുഖ്യമന്ത്രിയും ധാരാളം കാര്യങ്ങളാണ് ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ചെയ്യുന്നത്. ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല.

കേരളം ലോക ഡൗൺ എന്ന കെണിയിൽ അകപ്പെട്ടു. അതുകൊണ്ട് പാവപ്പെട്ട ജനങ്ങൾ പട്ടിണിയായി. സർക്കാർ അവർക്ക് അരിയും, അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന ഒരു കിറ്റും നൽകി. അതിന് സർക്കാറിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇതു നമ്മളെ ഒരു പരിധിവരെ പട്ടിണിയിൽ നിന്നും കരകയറ്റി. പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും നമ്മളെ രക്ഷിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരും അവരുടെ ജീവൻ പണയപ്പെടുത്തിയാണ് നമ്മെ പരിപാലിക്കുന്നത്.

ഈ മഹാവ്യാധിയെ തടയാനായി, നമ്മൾ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകകി മൂക്കിലോ വായിലോ കൈകൾകൊണ്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം. കാരണം, ഈ രോഗം കൈകൾ കൂടിയാണ് നമ്മുടെ ദേഹത്തേക്ക് പ്രവേശിക്കുന്നത്. ഈ രോഗത്തിന് മരുന്നില്ല. ഇതിനായി ശുചിത്വം പാലിക്കുക മാത്രമേ ചെയ്യുവാൻ കഴിയുകയുള്ളൂ. അതിനാൽ കൈകൾ നന്നായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിവാക്കുക. എവിടെയെങ്കിലും പോയി തിരിച്ചു വന്നാൽ കൈകഴുകി വൃത്തി കാത്തുസൂക്ഷിക്കുക. ഇത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. നമുക്ക് ഒറ്റക്കെട്ടായി കൊറോണ വൈറസ് ലോകത്ത് പടരുന്നത് തടയാൻ പരിശ്രമിക്കാം.

അഖിൽ മനോജ്
6 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം