Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കുമുന്നിൽ പരിഹാരം
ഞാൻ വസിക്കുന്ന ഈ ഭൂമി എത്രയോ മനോഹരിയാണ്. മലനിരകൾ, നദികൾ,
വെള്ളച്ചാട്ടങ്ങൾ, പക്ഷിമൃഗാദികൾ, ഹരിതാഭമായ കാടുകൾ എന്നിവ ഭൂമിയെ കൂടുതൽ മനോഹരിയാക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവർത്തികളുടെ ഫലമായി ഈ മനോഹാരിത നശിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യൻ വിവേചനരഹിതമായ പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് മനുഷ്യൻ മാത്രമല്ല പക്ഷികളും മൃഗങ്ങളും പരിസ്ഥിതിയും കൂടിയാണ്. മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പരിണിതഫലം വളരെ വലുതാണ്. നദികൾ വറ്റിവരളുന്ന ഭൂമിയിൽ ചൂടു വർധിക്കുന്നു. ധാരാളം ജീവികൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ശുദ്ധജല ലഭ്യത കുറയുന്നു.
വ്യക്തി പരിസ്ഥിതി ശുചിത്വമില്ലായ്മക്കും മനുഷ്യന്റെ നാശത്തിനും കാരണമാകുന്നു. നാം വസിക്കുന്ന കേരളത്തെ ഉദാഹരണമായി പറയാം. സമീപകാലങ്ങളിൽ ആയി കേരളത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ അതിനുദാഹരണമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് കൊണ്ടുള്ള ഫലമായാണ് കേരളം കണ്ട മഹാ പ്രളയം ഉണ്ടായത്. ഉരുൾ പൊട്ടൽ, ഭൂകമ്പം തുടങ്ങിയ മഹാമാരികൾ ഇൽ നിന്നും കേരളം മോചിതമല്ല.
അടുത്തതായി പരിസരശുചിത്വം. ഒന്ന് ചുറ്റും കണ്ണോടിക്കൂ. നിങ്ങളുടെ പരിസരം എത്ര വൃത്തിഹീനമാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും പരിസരം നശിപ്പിക്കുന്നതിന് കാരണമാകുന്നു. നമുക്കൊന്ന് ശ്രദ്ധിക്കാം നമ്മുടെ വീട്ടിലെ പ്രായം ചെന്നവരെ. ഇപ്പോഴും അവർ ആരോഗ്യവാന്മാരാ ണ് ഇതിനു കാരണം അവർ അനുവർത്തിച്ചു വന്ന വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ്. മനുഷ്യൻ ഇന്ന് വളരെയധികം പുരോഗമിച്ചിരിക്കുന്നു എന്നാൽ പരിസര ശുചിത്വത്തിൽ ഈ വികസനം നമുക്ക് കാണാൻ സാധിക്കുന്നില്ല കേരളത്തിന്റെ ആയുർദൈർഘ്യം 65 വയസ്സാണ് എന്നാൽ ഇപ്പോൾ അത്തരം സാഹചര്യങ്ങളല്ല ഉള്ളത്. നമ്മുടെ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കുന്നു. വൃത്തിഹീനമായ പരിസരവും വ്യക്തിശുചിത്വം സൂക്ഷിക്കാത്ത ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുമാണ് ഈ രോഗപ്രതിരോധശേഷി കുറയുവാൻ കാരണമായത്. നിപ്പ കൊറോണ തുടങ്ങിയ മഹാമാരികൾ കേരളത്തെയും ആക്രമിച്ചു. ഇതിനു കാരണം നമ്മുടെ പരിസരം ശുചിത്വമില്ലായ്മയും രോഗപ്രതിരോധശേഷിയിൽ വന്ന കുറവും ആണ്. ആയതിനാൽ നല്ലൊരു നാളെക്കായി നല്ല ശുചിത്വമുള്ള സമൂഹത്തിനായി നാം ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. പരിസരം നമുക്ക് ശുചിയാക്കാം. സുരക്ഷിതമായി നല്ലൊരു നാളെയ്ക്കായി നമുക്ക് ഇന്ന് പ്രത്യാശയുടെ ഒരു മരം നടാം.
|