സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പഴശ്ശിരാജ
പഴശ്ശിരാജ
കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ ജനനം 1753 ജനുവരി 3 നാണ്. വടക്കൻ 'കോട്ടയം ' രാജകുടുംബത്തിലെ അംഗമായിരുന്നു. ജന്മസ്ഥലം കണ്ണൂർ ജില്ലയിലെ മലബാറിലാണ്. 1780 കളിൽ ടിപ്പു സുൽത്താനും ഹൈദരാലിക്കും എതിരെ ഇംഗ്ലീഷുകാരെ സഹായിച്ചു. ഇംഗ്ലീഷുകാർ അവഗണിച്ചതോടെ അവരുമായി അഭിപ്രായ ഭിന്നതയിലായി. നികുതി പിരിവിന്റെയും പാട്ടാവകാശത്തിന്റെയും പേരിൽ ഇംഗ്ലീഷുകാരുമായി സമരത്തിലായി. 1793 നും 1797 നും ഇടക്ക് വന്ന ഈ സമരത്തെ 'ഒന്നാം പഴശ്ശി വിപ്ലവം ' എന്ന് അറിയപ്പെട്ടു. കുതന്ത്രങ്ങളും വിശ്വാസ വഞ്ചനക്കും ദുഷ്ടലാക്ക് വെച്ചുള്ള ഭരണ പരിഷ്കാരങ്ങൾക്കും എതിരെ പട പൊരുതുന്നതിനായുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢ സങ്കേതങ്ങളിൽ ആയുധ പരിശീലനം നേടി. യുദ്ധ പരിശീലനത്തിൽ പ്രേത്യേകിച്ചു ഒളി യുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തു ആയിരുന്നു പഴശ്ശിയുടെ സേനാധിപൻ. 1793 ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫർമാർ സായിപ്പ് നല്ല മനുഷ്യൻ ആയിരുന്നതിനാൽ പഴശ്ശി രാജാവിനെയും ജനങ്ങളെയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. പിന്നീട് 1800 നും 1805 നും ഇടക്ക് വീണ്ടും കലാപം ഉണ്ടായി. അതിനെ 'രണ്ടാം പഴശ്ശി വിപ്ലവം' എന്ന് പറയപ്പെടുന്നു. ഈ കലാപത്തിന്റെ അന്ത്യത്തിൽ 1805 നവംബർ 30 നു പഴശ്ശിരാജ കൊല്ലപ്പെട്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ