എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാഗ്രത മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം വേണ്ട ജാഗ്രത മതി

കോരിച്ചൊരിയുന്ന മഴയിൽ വരാന്തയിൽ പത്രം വായിച്ചിരിക്കുകയാണ് മത്തായി. പെട്ടെന്ന് അദ്ദേഹം ഒരു വാർത്തയിൽ മുഴുകി. വാർത്തയുടെ ഗൗരവത്തിന്റെ അമ്പരപ്പ് അയാളുടെ മുഖത്തുണ്ട്. തലയുയർത്തി നോക്കുമ്പോൾ അയാളുടെ ഭാര്യ ചായക്കപ്പുിമായി വരുന്നു. “എടീ നമ്മുടെ നാട്ടിൽ ഇപ്പോൾ കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിട്ടുണ്ട്” മത്തായി ഭാര്യയോട് പറഞ്ഞു. “ഉവ്വോ മഴ കണ്ടാൽ തന്നെ ഈ ലോകം അവസാനിക്കാൻ പോകുന്നുന്നെന്ന് തോന്നുന്നില്ലേ” ഭാര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.മത്തായി തുടർന്നു, “അതെയ് നാളെ മുതൽ ജനതാ കർഫ്യു ആണെന്നാണ് പത്രത്തിൽ കൊടുത്തിരിക്കുന്നത്”.ഭാര്യ മനസിലാവാത്ത പോലെ നോക്കി പറഞ്ഞു. “എന്താ ഈ ജനതാ കർഫ്യു”. “നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുന്നതാണ് ജനതാ കർഫ്യു”.മത്തായി ഉത്തരം വ്യക്തമായി പറഞ്ഞു. “ഇതിനെ നമുക്ക് എങ്ങനെ ചെറുക്കാൻ കഴിയും” ഭാര്യയുടെ സംശയം തീരുന്ന മട്ടില്ല. കുട്ടികളുടെ സംശയം തീർത്തു കൊടുക്കുന്ന അധ്യാപകന്റെ മുഖഭാവവുമായി മത്തായി വിസ്തരിക്കാൻ തുടങ്ങി. “വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. സോപ്പുപയോഗിച്ച് ഇടക്കിടക്ക് കൈ കഴുകണം , ഇല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചാലും മതി.ഇത്രയുമൊക്കെ ചെയ്താൽ ഈ വൈറസിനെ ഫലപ്രദമായി നേരിടാം.”ഇത്രയും പറഞ്ഞതിന് ശേഷം പത്രം മടക്കി മത്തായി കടയിലേക്ക് പോകാനായി ഇറങ്ങി. തൂവാല കൊണ്ട് വായ മൂടിക്കെട്ടിയാണ് അയാൾ പോയത്. കടയിലും കൊറോണയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. കടയിൽ നിന്ന് തിരിച്ചു വന്ന് മത്തായി പ്രാർത്ഥിച്ചു. ലോകം എത്രയും പെട്ടെന്ന് ഈ വൈറസ് ബാധയിൽ നിന്ന് വേഗം സുഖമാകട്ടെ എന്നായിരുന്നു ആ പ്രാർത്ഥനയിൽ നിറഞ്ഞു നിന്നത്. അതിനൊപ്പം ഭയം വേണ്ട ജാഗ്രത മതിയെന്ന അതിജീവന മന്ത്രവും മത്തായിയുടെ മനസിൽ മുഴങ്ങി.

സായൂജ് എ
5 B NNNMUPS CHETHALLUR
MANNARKKAD ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ