ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാക്കാഴ്ചകൾ

എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി.മലകളും, കാടും, പുഴ കളും, പാറകളും ,ചെറുജീവികൾ മുതൽ ക്രൂര മൃഗങ്ങൾ വരെയും, നാമും ഒക്കെ ജീവിക്കുന്ന ഒരിടമാണ് പ്രകൃതി. നമ്മുടെയെല്ലാം മാതാവാണ് പ്രകൃതി. എല്ലാം കാഴ്ചകളും കാണുന്ന അമ്മ ആ അമ്മക്കു മേലെ നാം എന്തെല്ലാമാണ് ചെയ്തു കൂട്ടുന്നത്. എല്ലാം നശിപ്പിച്ച് നമ്മുടെ ഇഷ്ടങ്ങൾ ചെയ്തു കൂട്ടുന്നു. അതിന്റെ ഫലമോ മാറാരോഗങ്ങളും, പകർച്ചവ്യാധികളും ,വരൾച്ചയും ,സമ്പത്തിനു വേണ്ടി തല്ലുകൂടുന്നു. ഈ കഴിഞ്ഞു പോയ പ്രളയം സർവ്വ ജീവജാലങ്ങളേയും സ്നേഹിക്കാനും സംരക്ഷിക്കാനും മാത്രമുള്ള അനുഭവങ്ങളാക്കി മാറ്റി. ഇന്നിതാ കോവിഡ് 19 .ഈ ' അവസ്ഥയിൽ നാം വേണ്ടപ്പെട്ടവരെ പോലും കാണാനാകാതെ വീട്ടിലിരിപ്പായി. നമ്മുടെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാനാകാതെ നമ്മൾ ജീവിക്കുന്നു. ആ പഴയ കാലം തിരിച്ചു വന്നെന്നാ എന്റെ മുത്തശ്ശി പറഞ്ഞ്, എന്താണെന്നോ ആ രുചി തന്നെ. താളും, തകരയും മാങ്ങയും , ചക്കയും വാഴത്തടയുമെല്ലാം. എന്തെല്ലാം മാറ്റങ്ങളാണ് വന്നത്.എല്ലാപേരും വീട്ടിൽത്തന്നെ. വൃത്തിയും വെടിപ്പുമുള്ള വീട് പരിസരം പഴയ കഞ്ഞീം കറിയും കളി, കഥ പറയൽ അങ്ങനെ എന്തെല്ലാം ...... നല്ല നാളേക്കു വേണ്ടി മരങ്ങൾനട്ടും പച്ചപ്പുണ്ടാക്കിയും, കിളികൾക്ക് ദാഹജലം കൊടുത്തും പ്രകൃതിയെ നോവിക്കാതെ നമുക്ക് നല്ല ഒരു ലോകത്തിനായ് പ്രാർത്ഥിക്കാം


അതുൽ.എ
4 }ശ്രേയ. എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം